സഫാരി മാൾ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം
text_fieldsദോഹ: സഫാരി ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിെൻറ അബൂഹമൂറിലെ സഫാരി മാളിെൻറ പത്താം വാർഷികത്തോടനുബന്ധിച്ച സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ മെഗാ പ്രമോഷന് ഇന്നു മുതൽ തുടക്കമാകുന്നു. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് രാജ്യം പതിയെ മുക്തിനേടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഒരു പുതിയ തുടക്കം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഗാ പ്രമോഷൻ.
ഒക്ടോബർ ഏഴു മുതൽ ആരംഭിക്കുന്ന പ്രമോഷനിൽ അഞ്ച് നറുക്കെടുപ്പുകളാണുള്ളത്. ഓരോ നറുക്കെടുപ്പിലും അഞ്ച് വീതമായി 25 നിസ്സാൻ സണ്ണി 2020 മോഡൽ കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. ആദ്യത്തെ നറുക്കെടുപ്പ് 2020 നവംബർ 28നും അഞ്ചാമത്തെ നറുക്കെടുപ്പ് 2021 മെയ് 24നും അബുഹമൂറിലെ സഫാരി മാളിൽ നടക്കും. രണ്ടാമത്തെ നറുക്കെടുപ്പ് 2021 ജനുവരി നാലിന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിലും നടക്കും. മൂന്നാമത്തെ നറുക്കെടുപ്പ് 2021 ഫെബ്രുവരി 15ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിലും നാലാമത്തെ നറുക്കെടുപ്പ് 2021 മാർച്ച് 31ന് ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ് കോംപ്ലക്സിലുമാണ് നടക്കുക. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളിൽനിന്നും വെറും അമ്പത് റിയാലിന് പർച്ചേയ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഏതൊരാൾക്കും ഈ സമ്മാന പദ്ധതിയിൽ പങ്കാളികളാകാം. എല്ലാ പ്രതിരോധനടപടികളും സ്വീകരിക്കുന്നതിനാൽ സഫാരിയിൽ ഒട്ടും ആശങ്കയില്ലാതെ ഷോപ്പിങ് നടത്താമെന്ന് സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് കോഓഡിനേറ്റർ ഷഹീൻ ബക്കർ അറിയിച്ചു. സഫാരി മാളിെൻറ 10ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

