സഫാരി മാൾ ജീവനക്കാര്‍ക്കായി അത്യാധുനിക ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തു
text_fieldsസഫാരി മാൾ ജീവനക്കാര്‍ക്കായി ഒരുക്കിയ അത്യാധുനിക ക്ലബ് ഹൗസിന്റെ ഉദ്ഘാടനം
ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ നിർവഹിക്കുന്നു
ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരി തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനും വിനോദത്തിനും ഊന്നല്‍ നല്കി ഒരുക്കിയ അത്യാധുനിക ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പിന്റെ ജീവനക്കാര്‍ക്കായുള്ള താമസസ്ഥലത്ത്, സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ് ജനറല്‍ മാനേജര്‍ സുരേന്ദ്ര നാഥ് ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് അംഗങ്ങളും മറ്റു ജീവനക്കാരും പങ്കെടുത്തു.
ജീവനക്കാര്‍ക്ക് ജോലിസമയം കഴിഞ്ഞുള്ള വിശ്രമം സന്തോഷകരമാക്കാന്‍ ലക്ഷ്യമിട്ടാണ് ക്ലബ് ഹൗസ് സ്ഥാപിച്ചത്. ഒരു സ്ഥാപനത്തിന്റെ വിജയം അതിലെ ഓരോ ജീവനക്കാരന്റെയും സന്തോഷവും വിജയവുമാണെന്ന് സൈനുല്‍ ആബിദീന്‍ പറഞ്ഞു. സഫാരി ഗ്രൂപ്പിന്റെ 2800ഓളം വരുന്ന അംഗങ്ങള്‍ ഉള്‍പ്പെടുന്ന വലിയ കുടുംബത്തിന് ആരോഗ്യ പരിപാലത്തിനും വിനോദത്തിനുമായി ഇത്തരമൊരു സൗകര്യം ഒരുക്കുക എന്നത് എറെക്കാലം മനസ്സിലുണ്ടായിരുന്ന ആശയമായിരുന്നു. മുഴുവന്‍ സ്റ്റാഫുകളെയും ഉൾക്കൊള്ളുന്ന വിധത്തില്‍ നിര്‍മിച്ച സഫാരിയുടെ സെന്‍ട്രലൈസ്ഡ് അക്കമഡേഷന്‍ ആഗ്രഹംപോലെ ഒരുക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലബ് ഹൗസില്‍ പുതിയതും ഗുണമേന്മയുള്ളതുമായ കായിക പരിശീലന ഉപകരണങ്ങളോടുകൂടിയ വിശാലമായ ജിംനേഷ്യം, വിജ്ഞാനപ്രദമായതും വിനോദപരവുമായ പുസ്തകങ്ങളുമായി ലൈബ്രറി ആൻഡ് റീഡിങ് റൂം, വലിയ ടെലിവിഷനും വിശാലമായ ഏരിയയോടെയുള്ള എന്റര്ടൈൻമന്റ് ഹാള്‍, ചെസ്, കാരംസ് തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകള്‍ കളിക്കുന്നതിനായി ഉപകരണങ്ങളടക്കം പ്രത്യേകം സജ്ജമാക്കിയ ഗെയിമിങ് ഹാള്‍, ടര്‍ഫ് ഫുട്ബാള്‍ ഗ്രൗണ്ട് തുടങ്ങിയവയെല്ലാം ഒരുക്കിക്കൊണ്ടാണ് സഫാരി ക്ലബ് ഹൗസ് സഫാരി ജീവനക്കാര്‍ക്കായി സമര്‍പ്പിച്ചത്. പുരുഷ ജീവനക്കാര്‍ക്കും വനിത ജീവനക്കാര്‍ക്കും പ്രത്യേകം ഒരുക്കിയിട്ടുള്ള വിനോദ കായിക സൗകര്യങ്ങളും ഫിറ്റ്നസ് സെന്ററുകളും ഇതില്‍ പെടുന്നവയാണ്.
ഉദ്ഘാടന ചടങ്ങിന് ശേഷം, ഫുട്ബാള്‍ ടര്‍ഫ് ഗ്രൗണ്ടിന്റെ ഔദ്യോഗിക കിക്കോഫ് സൈനുല്‍ ആബിദീന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ തമ്മിൽ സൗഹൃദ മത്സരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

