Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ കാ​യി​ക...

ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​രു​ക്കി സ​ഫാ​രി മാ​ൾ

text_fields
bookmark_border
ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളൊ​രു​ക്കി സ​ഫാ​രി മാ​ൾ
cancel
camera_alt

ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഫാ​രി മാ​ൾ സം​ഘ​ടി​പ്പി​ച്ച പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഫാ​രി ഗ്രൂ​പ് സം​ഘ​ടി​പ്പി​ച്ച കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. സ​ഫാ​രി​യു​ടെ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളി​ൽ നൂ​റു​ക​ണ​ക്കി​ന് കാ​യി​ക പ്രേ​മി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. പ്ര​ധാ​ന ആ​ക​ർ​ഷ​ക​മാ​യി​രു​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​രം അ​ബു ഹ​മൂ​ർ ബ്രാ​ഞ്ചി​ൽ ന​ട​ന്നു. സ​ഫാ​രി ഗ്രൂ​പ് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ന്റെ ഏ​ഴാ​മ​ത് സീ​സ​ണാ​യി​രു​ന്നു ഇ​ത്ത​വ​ണ ന​ട​ന്ന​ത്. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ, പാ​കി​സ്താ​ന്‍, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ഈ​ജി​പ്ത്, ഫി​ലി​പ്പീ​ന്‍സ്, അ​ൾ​ജീ​രി​യ, നൈ​ജീ​രി​യ, ജോ​ർ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നൂ​റി​ല​ധി​കം പേ​ർ മാ​റ്റു​ര​ച്ചു. മു​ജീ​ബ്, സ​ജാ​ദ്, സ​യീ​ദ്, ജൂ​ബി​ൽ, നി​ജോ, ഫൈ​സ​ൽ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

80 കി​ലോ​യി​ൽ താ​ഴെ ഭാ​ര​മു​ള്ള​വ​ർ​ക്കാ​യു​ള്ള കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ൽ അ​ൾ​ജീ​രി​യ​യി​ൽ നി​ന്നു​ള്ള സ​ലിം ഹെ​ഷൈ​ച്ചി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, റി​ന്റോ ജോ​സ് എ​ന്നി​വ​ർ ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി. 80 കി​ലോ​ക്ക് മു​ക​ളി​ൽ ഭാ​ര​മു​ള്ള​വ​രു​ടെ കാ​റ്റ​ഗ​റി ബി ​വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള എം.​ഡി റാ​സി ഒ​ന്നാം സ്ഥാ​ന​വും നൈ​ജീ​രി​യ​യി​ൽ​നി​ന്നു​ള്ള ഡേ​വി​സ് ചി​ന​ന്യേ അ​കി​ദ് ര​ണ്ടാം സ്ഥാ​ന​വും, ഹാ​ദി അ​ബു സാ​റ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. 2500 റി​യാ​ൽ, 1500 റി​യാ​ൽ, 1000 റി​യാ​ൽ എ​ന്നി​ങ്ങ​നെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സ് ല​ഭി​ച്ചു. പ​ഞ്ച​ഗു​സ്തി​ക്ക് പു​റ​മെ സ​ഫാ​രി മാ​ൾ അ​ബു ഹ​മൂ​ർ, സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ ഖോ​ർ, ബ​ർ​ക്ക​ത്ത് അ​ൽ അ​വാ​മി​ർ, ഇ​സ്‌​ദാ​ൻ മാ​ൾ അ​ൽ ഗ​റാ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ‘ഹാ​ങ് ഓ​ൺ ബാ​ല​ൻ​സ്’ മ​ത്സ​ര​വും വ​ലി​യ വി​ജ​യ​മാ​യി. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ നീ​ളു​ന്ന മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷി​ക്കാ​നെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ഫാ​രി ഷോ​പ്പി​ങ് വൗ​ച്ച​റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationnational sports dayQatar NewsSafari Mall
News Summary - Safari Mall hosts National Sports Day celebrations
Next Story