Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസഫാരി...

സഫാരി ഹൈപ്പർമാർക്കറ്റ്; ഏഴാമത് ഔട്ട്ലെറ്റ് ഗറാഫ എസ്ദാൻ മാളിൽ ആരംഭിച്ചു

text_fields
bookmark_border
സഫാരി ഹൈപ്പർമാർക്കറ്റ്; ഏഴാമത് ഔട്ട്ലെറ്റ് ഗറാഫ എസ്ദാൻ മാളിൽ ആരംഭിച്ചു
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഴാ​മ​ത് ഔ​ട്ട്ല​റ്റ് ഗ​റാ​ഫ എ​സ്ദാ​ൻ മാ​ളി​ൽ സ​ഫാ​രി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ് ചെ​യ​ർ​മാ​ൻ ഹ​മ​ദ് ദാ​ഫ​ർ അ​ൽ അ​ഹ്ബാ​ബി, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സൈ​നു​ൽ ആ​ബി​ദീ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ന്ദ്ര​നാ​ഥ്, ദോ​ഹ ബാ​ങ്ക് കോ​ർ​പ​റേ​റ്റ് ബാ​ങ്കി​ങ് ആ​ക്ടി​ങ് ഹെ​ഡ് ഫാ​ദി ഫ​ദ​ൽ, മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ ഉ​മൈ​ രി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നു നി​ർ​വ​ഹി​ക്കു​ന്നു

ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ഔട്ട്ലറ്റ് ഗറാഫയിലെ എസ്ദാൻ മാളിൽ പ്രവർത്തനമാരംഭിച്ചു. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ഡെപ്യൂട്ടി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളായ ദോഹ ബാങ്ക് കോർപറേറ്റ് ബാങ്കിങ് ആക്ടിങ് ഹെഡ് ഫാദി ഫദൽ, മുഹമ്മദ് അഹമ്മദ് അൽ ഉമൈരി (മക്ക, സൗദി അറേബ്യ) തുടങ്ങിയവർ ചേർന്നു നിർവഹിച്ചു. മറ്റു സഫാരി മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫുകളും സന്നിഹിതരായിരുന്നു.

പുതിയ ഒട്ട്ലറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ റാഫിൾ ഡ്രോ പ്രമോഷനുകളാണ് സഫാരി ഒരുക്കിയിട്ടുള്ളത്. എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാൾക്കും വിസിറ്റ് ആൻഡ് വിൻ പ്രമോഷനിലൂടെ യാതൊരു വിധ പർച്ചേസും ചെയ്യാതെ തന്നെ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ രണ്ട് ടെസ് ല മോഡൽ വൈ കാറുകൾ സമ്മാനമായി സ്വന്തമാക്കാം. ഉദ്ഘാടന ദിവസം മുതൽ ആരംഭിക്കുന്ന ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 8നും, രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19നും എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.

ഇതോടൊപ്പം സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനയ 30 ബെസ്റ്റ്യൂൺ കാറുകൾ സമ്മാനിക്കുന്ന പ്രമോഷനും ആരംഭിക്കും. സഫാരിയുടെ എത് ഔട്ടലറ്റിൽ നിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് സമ്മാനമായി ലഭിക്കുക.സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി 5നും, അവസാനത്തെ നറുക്കെടുപ്പ് 2026 സെപ്റ്റംബർ 13നുമായിരിക്കും നടക്കുക.

മറ്റൊരു ഷോപ്പിങ് മാളിൽ സഫാരി ആരംഭിക്കുന്ന ആദ്യത്തെ ഔട്ട്ലറ്റാണ് ഇത്. 35000 സ്ക്വയർ മീറ്ററിൽ പ്രവർത്തിച്ചുവരുന്ന ഗറാഫയിലെ എസ്ദാൻ മാൾ, ഖത്തറിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ്. ബേസ്മെന്റ് പാർക്കിങ് ഉൾപ്പെടെ ഏകദേശം 2000 ൽ പരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫ്രഷ് ഫുഡ്, ബേക്കറി ആൻഡ് ഹോട്ട്ഫുഡ്, ഫ്രോസൺ ആൻ ഗ്രോസറി വിഭാഗം, ഹൗസ് ഹോൾഡ് വിഭാഗം, കോസ്മറ്റിക്സ്, സ്റ്റേഷനറി ആൻഡ് ടോയ്സ് വിഭാഗം, റെഡിമെയ്ഡ് ആൻഡ് ഗാർമന്റ്സ്, ഫുട്ട് വെയർ ആൻഡ് ലേഡീസ് ബാഗ്സ്, ഹോം അപ്ലയൻസ് ആൻഡ് എന്റർടെയിൻമന്റ്, ഐ.ടി ആൻഡ് ഇലക്ടോണിക്സ് തുടങ്ങിയ എല്ലാ കാറ്റഗറികളിലും വിപുലമായ ശേഖരമാണ് സഫാരി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന വിവിധ പ്രോഗ്രാമുകളും ഇവന്റുകളും അരങ്ങേറും. അർദ ഡാൻസ്, മ്യൂസിക്കൽ പരേഡ്, സൂരി ഡാൻസ് തുടങ്ങിയ കലാരൂപങ്ങളും മാജിക്ക് ഷോ, സയൻസ് ഷോ, ബലൂൺ ട്വിസ്റ്റർ, ബബ്ൾ ആർട്ട് തുടങ്ങിയ ഫാമിലി ഫൺ ആക്ടിവിറ്റികളും ഡിസംബർ 13 വരെ എസ്ദാൻ മാൾ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsgarafasafari hypermarketnew outlet
News Summary - Safari Hypermarket; Seventh outlet opens at Garafa Esdan Mall
Next Story