സഫാരി ഹൈപ്പർമാർക്കറ്റ് ഗറാഫ എസ്ദാൻ മാൾ ഉദ്ഘാടനം ഡിസംബർ 10ന്
text_fieldsസഫാരി ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ ഔട്ട്ലറ്റ് ഗറാഫയിലെ എസ്ദാൻ മാളിൽ ഡിസംബർ 10ന് ആരംഭിക്കുമെന്ന് മാനേജ്മെന്റ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് മറ്റൊരു ഷോപ്പിങ് മാളിൽ സഫാരിയുടെ ഔട്ട്ലറ്റ് പ്രവർത്തനമാരംഭിക്കുന്നത്. 35000 സ്ക്വയർ മീറ്ററിൽ പ്രവർത്തിച്ചുവരുന്ന ഗറാഫയിലെ എസ്ദാൻ മാൾ, ഖത്തറിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ്. ബേസ്മെന്റ് പാർക്കിങ് ഉൾപ്പെടെ ഏകദേശം 2000ത്തിൽ പരം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന ദിവസം തന്നെയാണ് സഫാരി മൊബൈൽ ഷോപ്പിന്റെ ഒമ്പതാമത് ശാഖയും, യൂറോപ് ട്രാവൽസിന്റ എട്ടാമത്തെ ശാഖയും എസ്ദാൻ മാൾ ഗറാഫയിൽ ഉദ്ഘാടനം ചെയ്യുക. ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡുകളും മോഡലുകളിലുമുള്ള മൊബൈലുകളും മറ്റ് ആക്സസറീസും വൻ വിലക്കുറവിൽ ലഭ്യമാക്കി ജനമനസ്സുകളിൽ സ്ഥാനംനേടിയ സഫാരി മൊബൈൽ ഷോപ്പ് ഉദ്ഘാടന ദിവസം വൻ ഓഫറുകളും വിലക്കുറവുമാണ് അവതരിപ്പിക്കുന്നത്. കൂടാതെ ടൂർ പാക്കേജുകളും വിസ, ടിക്കറ്റിങ് തുടങ്ങിയ ട്രാവൽ സർവിസുകൾ ഉൾപ്പെടെയുള്ള യൂറോപ് ട്രാവൽസും സഫാരി ഹൈപ്പർ മാർക്കറ്റിനൊപ്പം തുറന്ന് പ്രവർത്തനമാരംഭിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിശാലമായ ഇവന്റുകളും പ്രമോഷനുകളുമാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ ഔട്ട്ലറ്റ് തയാറാക്കിയിട്ടുള്ളത്.
പുതിയ ഔട്ട്ലറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ട് മെഗാ റാഫിൾ ഡ്രോ പ്രമോഷനുകളാണ് സഫാരി ഒരുക്കുന്നത്. എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റ് വിസിറ്റ് ചെയ്യുന്ന ഏതൊരാൾക്കും വിസിറ്റ് ആൻഡ് വിൻ പ്രമോഷനിലൂടെ ഒരുവിധ പർച്ചേസും ചെയ്യാതെതന്നെ ലഭിക്കുന്ന കൂപ്പൺ നറുക്കെടുപ്പിലൂടെ രണ്ട് ടെസ് ല മോഡൽ വൈ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി എട്ടിനും രണ്ടാമത്തെ നറുക്കെടുപ്പ് ഫെബ്രുവരി 19നും എസ്ദാൻ മാളിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കും.ഇതോടൊപ്പം സഫാരിയുടെ ഏറ്റവും പുതിയ മെഗാ പ്രമോഷനായ 30 ബെസ്റ്റ്യൂൺ കാറുകൾ സമ്മാനിക്കുന്ന പ്രമോഷനും ആരംഭിക്കും. സഫാരിയുടെ ഏത് ഔട്ട്ലറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഇ-റാഫിൾ കൂപ്പണിലൂടെ 30 ബെസ്റ്റ്യൂൺ കാറുകളാണ് സമ്മാനമായി നൽകുന്നത്. ഓരോ നറുക്കെടുപ്പിലും നാല് ബെസ്റ്റ്യൂൺ കാറുകൾ വീതവും അവസാനത്തെ നറുക്കെടുപ്പിൽ അഞ്ച് ബെസ്റ്റ്യൂൺ കാറുകളുമാണ് ലഭിക്കുക. സഫാരിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഷോപ്പ് ആൻഡ് വിൻ പ്രമോഷൻ ലഭ്യമായിരിക്കും. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് 2026 ജനുവരി അഞ്ചിനും അവസാനത്തെ നറുക്കെടുപ്പ് 2026 സെപ്റ്റംബർ 13നും നടക്കും.
സഫാരിയുടെ പുതിയ ഔട്ട്ലറ്റ് പുതിയ അനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുക. ഒരേ സ്ഥലത്ത് കുടുംബത്തിന്റെ എല്ലാ ആവശ്യകതകളും നിറവേറ്റാൻ ഉതകുന്ന തരത്തിൽ വൈവിധ്യമാർന്ന കാറ്റഗറികളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡ്, ഗ്രോസറി, ഉയർന്ന നിലവാരമുള്ള പഴങ്ങൾ പച്ചക്കറികൾ, മാംസം, മീൻ, തുടങ്ങിയ ഫ്രഷ് ഉൽപന്നങ്ങൾക്കൊപ്പം എല്ലാതരം പലവ്യഞ്ജനങ്ങളും, ദിവസവും പുതുമയോടെ തയാറാക്കുന്ന വിഭവങ്ങൾക്കൊപ്പം വിദേശീയ രുചികൾ ഉൾക്കൊള്ളുന്ന ബേക്കറി &ഹോട്ട് ഫുഡ് വിഭാഗവും, ഗ്ലോൺ ഫുഡ് വിഭാഗങ്ങൾ
കോസ്മെറ്റിക്സ്, റെഡിമെയ്ഡ് ഗാർമെന്റ്, ഇലക്ട്രോണിക്സ് ഐ.ടി ഉൽപന്നങ്ങൾ, ടോയ്സ്, സ്റ്റേഷനറി, വീട്ടുപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മികച്ച കലക്ഷനുകൾ ഏറ്റവും ആകർഷകമായ വിലകളിൽ ലഭ്യമാക്കും. കൂടാതെ സെൽഫ് ചെക്ക്ഔട്ടുകളും ബേക്കറി ആൻഡ് ഹോട്ട് ഫുഡ് കൗണ്ടറിനോട് ചേർന്ന് ഡൈനിങ് ഏരിയയും സഫാരി ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നു.
ഗറാഫയിലെ എസ്ദാൻ മാളിൽ ആരംഭിക്കുന്ന പുതിയ ഔട്ട്ലറ്റിലൂടെ ഗറാഫയിലെയും ഉമ്മുസലാൽ മുഹമ്മദിലെയും മറ്റു സമീപപ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാകുമെന്ന് സഫാരി ഹൈപ്പർമാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനം, ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, ഏറ്റവും കുറഞ്ഞ വില എന്നിവ ഉറപ്പാക്കി പുതിയ ഔട്ടലറ്റിലൂടെ കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സഫാരി ഗ്രൂപ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഫാരി ഗ്രൂപ് ചെയർമാൻ ഹമദ് ദാഫർ അൽ അഹ്ബാബി, ജനറൽ മാനേജർ സുരേന്ദ്രനാഥ്, റീജനൽ ഡയറക്ടർ- ഓപറേഷൻസ് ആൻഡ് പ്ലാനിങ് ബിജു കാസിം, അസി. ജനറൽ മാനേജർ-പബ്ലിക് റിലേഷൻ താമർ അൽ സൈദ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

