സഫാരി ഹൈപ്പർമാർക്കറ്റ് എസ്ദാൻ മാൾ വിപുലീകരിച്ച ഔട്ട്ലെറ്റ് ഉദ്ഘാടനം
text_fieldsസഫാരി ഹൈപ്പർമാർക്കറ്റ് അൽ ഗറാഫ എസ്ദാൻ മാളിലെ വിപുലീകരിച്ച ഔട്ട്ലെറ്റ് ഉദ്ഘാടനം ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ
സുരേന്ദ്രനാഥ്, എസ്ദാൻ മാൾ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: സഫാരി ഹൈപ്പർമാർക്കറ്റ് അൽ ഗറാഫ എസ്ദാൻ മാളിലെ വിപുലീകരിച്ച പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ, ജനറൽ മാനേജർ സുരേന്ദ്രനാഥ്, എസ്ദാൻ മാൾ മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങില്‍ സഫാരി മാനേജ്മെന്റ് പ്രതിനിധികളും എസ്ദാന്‍ മാള്‍ ഒഫീഷ്യലുകളും സന്നിഹിതരായിരുന്നു.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വിശാലവുമായ ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനും ഗുണമേന്മയുള്ള ഉൽപന്നങ്ങള് കൂടുതല്‍ വൈവിധ്യങ്ങളോടെ ലഭ്യമാക്കുന്നതിനുമായാണ് സഫാരി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഒന്നാം നിലയിലേക്ക് കൂടി വ്യാപിപ്പിച്ച് പുതിയ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ജി.സി.സിയുടെ റീട്ടെയില്‍ ചരിത്രത്തില്‍ തന്നെ മറ്റാര്‍ക്കും അനുകരിക്കാനാകാത്ത രീതിയിലുള്ള പ്രമോഷനാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. സഫാരി ഫൈപ്പര്മാര്ക്കറ്റ് എസ്ദാന്‍ മാള്‍ ഔട്ട്ലെറ്റ് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും യാതൊരുവിധ പര്‍ച്ചേസും കൂടാതെ തികച്ചും സൗജന്യമായി എം.ജി 3 (2026 മോഡൽ) കാര്‍ സ്വന്തമാക്കാനുള്ള "വിസിറ്റ് ആന്‍ഡ് വിന്” മെഗാ പ്രമോഷനാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം ദിവസം മുതല്‍ 14 ദിവസത്തിനുള്ളില്‍ വിജയിയെ കണ്ടെത്തുന്നു എന്നതാണ് പ്രൊമോഷന്റെ സവിശേഷത. ജൂലൈ 30 മുതൽ ആഗസ്റ്റ് 12 വരെ സഫാരി എസ്ദാൻ മാൾ ഔട്ട്ലെറ്റിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക. ആഗസ്റ്റ് 13-ന് എസ്ദാൻ മാൾ ഔട്ട്ലെറ്റിൽ വെച്ച് നടക്കുന്ന നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തിരഞ്ഞെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

