സഫാരി ‘10, 20, 30’ പ്രമോഷന് തുടക്കമായി
text_fieldsസഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 10,20,30 റിയാൽ പ്രമോഷനിൽ നിന്ന്
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10,20,30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രീതി നേടിയ പ്രമോഷൻ ആണ് സഫാരി ‘10-20-30’ പ്രമോഷൻ. പഴവർഗങ്ങൾ പച്ചക്കറികൾ മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, ഫുട്ട്ർവെയർ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളും അടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വെറും 10,20,30 റിയാലിന് സഫാരി ഔട്ട്ലറ്റുകളിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. പത്ത് റിയാൽ മുതൽ 30 റിയാൽ വരെ നിരക്കിൽ വിവിധ ഉൽപന്നങ്ങളാണ് പ്രമോഷനിൽ ലഭ്യമാക്കുന്നത്.
ജീപാസ് മെൻസ് ട്രിമ്മർ പത്ത് റിയാൽ, കോഹിനൂർ എവരി ഡേ ബസ്മതി റൈസ് നാലര കിലോ 20 റിയാൽ, റോയൽ ഫോഡ് വാക്വം ഫ്ലാസ്ക് 1.6 ലിറ്റർ 30 റിയാൽ, നാറ്റ് ചിക്കൻ ഗ്രില്ലർ ആയിരം ഗ്രാമിന് 10 റിയാൽ, ഹോംവേ മാർബിൾ കോട്ടഡ് ഫ്രയിങ് പാൻ 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫ്രഷ് ഫുഡിൽ ഫ്രഷ് ജാമുകൾ മറ്റു ചീസ് ഐറ്റംസിനുമൊപ്പം റൗമി ചീസ്, ബലാഡി ഫെറ്റാ പ്ലെയ്ൻ ചീസ്, റെഡ് ചെഡാർ ചീസ്, സിറിയൻ മിക്സഡ് പിക്കിൾ തുടങ്ങിയവയും ഈ 10,20,30 പ്രമോഷനിൽ ലഭ്യമാണ്. വിവിധ തരം ജ്യൂസുകൾ, ഡ്രിങ്കിങ് വാട്ടർ, ചിക്കൻ പാർട്സ്, ചിക്കൻ നഗറ്റ്സ് വിവിധ ഇനം ഐസ്ക്രീംസ്, ഓ തുടങ്ങി പാലും പാലുൽപന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങളും ലഭ്യമാക്കുന്നുണ്ട്. വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കൾ, സ്കൂൾ കുട്ടികൾക്കും ഓഫിസുകൾക്കും ആവശ്യമായ സ്റ്റേഷനറി, ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ്, ചുരിദാർ മെറ്റീരിയൽസ്, ഫൂട്ട് വെയർ, ഇലേക്ട്രാണിക്സ് എന്നിവയും വമ്പിച്ച വിലക്കുറവോടെ ലഭ്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

