സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി
text_fieldsസഫാരി ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച 10,20,30 റിയാൽ പ്രമോഷനിൽനിന്ന്
ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ 10, 20, 30 പ്രമോഷന് തുടക്കമായി. സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കൾ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷൻ ആണ് സഫാരി 10, 20, 30 പ്രമോഷൻ. പഴവർഗങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോൽപന്നങ്ങൾ, കോസ്മെറ്റിക്സ്, ഹൗസ്ഹോൾഡ്, റെഡിമെയ്ഡ്, പാദരക്ഷകൾ, ഇലേക്ട്രാണിക്സ്, കമ്പ്യൂട്ടർ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, അടക്കം ആയിരക്കണക്കിന് ഉൽപന്നങ്ങളാണ് വെറും10, 20, 30 റിയാലിന് സഫാരി ഔട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.
150 എം.എൽ ഡോവ് ബ്യൂട്ടി ക്രീം രണ്ടെണ്ണം പത്തു റിയാൽ, ഓസ്കാർ ടു സ്ലൈസ് ബ്രഡ് ടോസ്റ്ററിനു 20 റിയാൽ, റോട്ട്പങ്റ്റ് ഫ്ലാസ്കിനു 30 റിയാൽ, സാദിയചിക്കൻ ഗ്രില്ലർ 1400 ഗ്രാം പാക്കറ്റിനു 10 റിയാൽ, 300 ഗ്രാമിന്റെ ഗോൾഡൻ ചോയ്സ് മിക്സഡ് നട്ട്സ് 10 റിയാൽ, സ്റ്റഡി ടേബിൾ സെറ്റ് 30 റിയാൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. നാവിൽ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകൾ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആൻഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വെസ്റ്റേൺ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറബിക്ക്, ചൈനീസ് വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങൾ ഉൾപ്പെടുത്തി മികച്ച കോമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു.
ഹൗസ് ഹോൾഡ് വിഭാഗത്തിൽ വൈവിധ്യമാർന്ന വിവിധോദ്ദേശ്യ ഉൽപന്നങ്ങൾക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തിൽ പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങളും പെർഫ്യൂം, ബോഡി സ്പ്രേ, മേക്കപ്പ് സെറ്റ്, പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷൻ തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. സ്റ്റേഷനറി, ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ്, ഇലേക്ട്രാണിക്സ് എന്നിവയിലും ഓഫർ ലഭ്യമാണ്.
സഫാരി തങ്ങളുടെ പ്രിയ ഉപഭോക്താക്കൾക്കായി പ്രൈസ് ലെസ്സ് എന്ന മറ്റൊരു പ്രമോഷൻ കൂടി ഒരുക്കിയിട്ടുണ്ട്. 100 റിയാലിന്റെ ഗിഫ്റ്റ് കാർഡ് വെറും 95 റിയാലിന് ലഭ്യമാണ്. ഗിഫ്റ്റ്കാർഡ് വഴി ഉപഭോക്താവിന് എല്ലാ വിഭാഗത്തിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സാധിക്കും. പുകയില ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ , മൊബൈൽ റീചാർജ് വൗച്ചറുകൾ എന്നിവ ഒഴികെ സഫാരിയുടെ ഏതൊരു ഉൽപന്നവും സഫാരി ഗിഫ്റ്റ് കാർഡിലൂടെ വാങ്ങാം. 10-20-30 പ്രമോഷനിലെ വിലക്കുറവിനു പുറമെ ഓരോ ഉപഭോക്താവിനും സഫാരി ഗിഫ്റ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ കൂടി പ്രയോജനപ്പെടുത്താൻ സാധിക്കും. ഉപഭോകതാവിന് ഷോപ്പിങ്ങിനും, പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാനും സഫാരി ഗിഫ്റ്റ് കാർഡ് ഉപയോഗിക്കാം. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ ഗിഫ്റ്റ് കാർഡ് ലഭ്യമാണ്.
ഒപ്പം തന്നെ സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി ഷോപ് ആൻഡ് ൈഡ്രവ് പ്രമോഷൻ വഴി സഫാരിയുടെ ഏത് ഔട്ട്ലെറ്റുകളിൽനിന്നും വെറും 50 റിയാലിന് പർച്ചേഴ്സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ മോറിസ് ഗ്യാരേജസിന്റെ ആർ.എക്സ് എട്ട് 2024 മോഡൽ ആറ് കാറുകളും, എം ജി ഫൈവ് 2024 മോഡൽ 19 കാറുകളുമടക്കം 25 എം.ജി കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് ഇത്തവണ സഫാരി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സഫാരി ഷോപ് ആൻഡ് ഡ്രൈവ് പ്രമോഷന്റെ നാലാമത് ലക്കി േഡ്രാ ഒക്ടോബർ 23 ന് ബർവ്വ വില്ലേജിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ നടക്കുന്നതാണ്.

