Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ക്​​റ ബ​ർ​വ...

വ​ക്​​റ ബ​ർ​വ വി​ല്ലേ​ജ്​ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
Safari Hypermarket, Barwa Village
cancel
camera_alt

അ​ൽ വ​ക്​​റ ബ​ർ​വ വി​ല്ലേ​ജി​ൽ പു​തു​താ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​  ഷോ​റും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, സ​ഫാ​രി ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്​ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഹ​മ​ദ് ദാ​ഫ​ർ അ​ബ്്ദ​ൽ ഹാ​ദി അ​ൽ അ​ഹ്ബാ​ബി, ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട്, ഡ​യ​റ​ക്ട​റും ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യ സൈ​നു​ൽ ആ​ബി​ദീ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

ദോഹ: സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിൻെറ പുതിയ ഹൈപ്പർമാർക്കറ്റ് അൽ വക്റയിലെ ബർവ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു. ഞായറാഴ്ച നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, ഡയറക്ടറും ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ, മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മുൻ മന്തി കെ. ഇ ഇസ്മാഈൽ, മുൻ എം.എൽ. എ പാറക്കൽ അബ്്ദുള്ള തുടങ്ങിയവരും ഖത്തറിലേയും കേരളത്തിൽ നിന്നുള്ളതുമായ രാഷ്ട്രീയ സാംസകാരിക വ്യകതിത്വങ്ങളും വാണിജ്യ സംരഭക മേധാവികളും മറ്റും പങ്കെടുത്തു.

പുതിയ ശാഖയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് നിരവധി ഓഫറുകളും, പ്രമോഷനുകളും ആണ് സഫാരി നൽകിയത്. ഉപഭോകതാക്കൾക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിംഗ് അനുഭവം നൽകുന്നതിനോടൊപ്പം തന്നെ ലോകോത്തര ബ്രാൻഡ് ഉത്പ്പന്നങ്ങളടക്കം എല്ലാം ഒരു കുടകീഴിൽ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമാകാനാണ് സഫാരി തയ്യാറെടുക്കുന്നത്.

പലചരക്കു സാധനങ്ങൾ, പഴ വർഗങ്ങൾ, പച്ചക്കറികൾ, മത്സ്യ-മാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ, ഇലേക്ട്രാണിക്സ്, ഐ.ടി തുടങ്ങി എല്ലാ ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകർഷകമായ വിലയിൽ പുതിയ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ മൊബൈൽ ഷോറുമുകൾ, പെർഫ്യൂം ഷോറൂം, ട്രാവൽസ്, ഒപ്റ്റിക്കൽസ് എന്നിവയും വരും ദിവസങ്ങളിൽ സഫാരിയുടെ ബർവ വില്ലേജ് ബ്രാഞ്ചിൽ തുറന്നു പ്രവർത്തനമാരംഭിക്കും.

അ​ൽ വ​ക്​​റ ബ​ർ​വ വി​ല്ലേ​ജി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​

അൽ വക്റ മേഖലയിലെ ഉപഭോകതാക്കളുടെ നിരന്തര ആവശ്യത്തിനുള്ള പരിഹാരമാണ് സഫാരി ബർവ വില്ലേജെന്ന് ചെയർമാൻ അബൂബക്കർ മടപ്പാട്ട് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ച് നിസ്സാൻ പേട്രാൾ 2022 മോഡൽ എസ്.യു.വി കളാണ് സഫാരി നൽകുന്നത്. 50 റിയാലിന് ഷോപ്പിങ് നടത്തുേമ്പാൾ ലഭിക്കുന്ന റാഫിൽ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്.

2005ൽ സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൻെർ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു കിലോ സ്വർണം സമ്മാനമായി നൽകി കൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികൾ നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുണ്ട്. 'സഫാരി ഗ്രൂപ്പ്' കൂടുതൽ ഔട്ലറ്റുകൾ അടുത്തുതന്നെ ആരംഭിക്കുമെന്ന് മാനേജിംഗ ഡയറക്ടർ ഷഹീൻ ബക്കർ പറഞ്ഞു. ഇൻഡസട്രിയൽ ഏരിയ 16ൽ സഫാരിയുടെ പുതിയ ഹൈപ്പർമാർക്കറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewssafari hypermarket
News Summary - Safari Hyper Market started in Wakra Barwa Village
Next Story