സഫാരി ഗ്രൂപ്പിെൻറ തട്ടുകട ഫെസ്റ്റിവൽ ജനശ്രദ്ധയാകർഷിക്കുന്നു
text_fieldsദോഹ: 100ൽ പരം നാടൻ കേരളീയ വിഭവങ്ങളുടെ വ്യത്യസ്ഥതയുമായി അബൂ ഹമൂറിലെ സഫാരി മാളിൽ തുടങ്ങിയ തട്ടുകട ഫെസ്റ്റിവലിൽ ജനത്തിരേക്കറുന്നു.
തനി നാടൻ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ രംഗ സജ്ജീകരണങ്ങളാണ് സഫാരി മാളിലെ ഫുഡ് കോർട്ടിൽ ഉള്ളത്. മുള കൊണ്ടുകെട്ടിയുണ്ടാക്കിയ ബസ് സ്റ്റോപ്പും വൈദ്യുതി ലൈൻ കമ്പികളും ഇരു വശങ്ങളിലും പുല്ല് നിറഞ്ഞ ചെറിയ റോഡും തെരുവ് വിളക്കുകളും എൺപതുകളിലെ സിനിമാ പോസ്റ്ററുകളും റേഡിയോ ഗാനങ്ങളുമൊക്കെയായി എല്ലാവരെയും ആകർഷിക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങൾ. എണ്ണപ്പലഹാരങ്ങളും സമാവർ ചായയും വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കുന്ന തട്ടുകടയിലെ ബെഞ്ചും നാട്ടിൻ പുറങ്ങളിലെ തട്ടുകടകളുടെ പ്രതീതി ജനിപ്പിച്ചു.
ഭക്ഷണം കഴിക്കാൻ മാത്രമല്ല ബസ് സ്റ്റോപ്പിലിരുന്നും ബെഞ്ചിലിരുന്നും ഫോട്ടോയെടുക്കാനും ആളുകൾ തിരക്കുകൂട്ടുന്നു. തട്ടുകടയിൽ സ്ഥാപിച്ചിട്ടുള്ള ‘ദയവ് ചെയ്ത് കടം പറയരുത് ’ എന്ന ബോർഡ് ചിരി പരത്തുന്നതായി. ‘വിലവിവരപ്പട്ടിക’ വരെയുണ്ട് ഇൗ തട്ടുകടയിൽ. കപ്പലണ്ടി വറുത്തതുമായി സഫാരി മാളിനുള്ളിൽ കറങ്ങുകയാണ് ഉന്തുവണ്ടി.ഉള്ളിവട, പരിപ്പുവട, ബോണ്ട, ഉന്നക്കായ, പഴം പൊരി, പഴം നിറച്ചത്, സമോസ തുടങ്ങിയ പലഹാരങ്ങളും താറാവ് മപ്പാസ്, താറാവ് വരട്ടിയത്, കാട കനലിൽ ചുട്ടത്, കോഴിക്കിഴി, ചിക്കൻ മണ്ണാർക്കുടി , വരാൽ മപ്പാസ്, കൂന്തൽ കുരുമുളക്, കരിമീൻ ഇലയിൽ പൊള്ളിച്ചത്, ആട് കുരുമുളക് പെരളൻ തുടങ്ങിയ ഭക്ഷണവിഭവങ്ങൾ നാവിൽ കൊതിയൂറ്റുന്നു. സഫാരിയുടെ തട്ടുകട പ്രമോഷൻ ചർച്ചകളാണ് എങ്ങും.
ഖത്തറിലെ പല ഭാഗങ്ങളിൽ നിന്നും തട്ടുകട കാണാനും സ്വാദിഷ്ടമായ വിഭവങ്ങൾ ആസ്വദിക്കാനും നിരവധി പേരാണ് എത്തുന്നത്. ഈ പ്രമോഷൻ നവംബർ 15 വരെ അബൂ ഹമൂറിലെ സഫാരി മാളിലെ ബേക്കറിഹോട്ട് ഫുഡ്, വിഭാഗത്തിലും ഫുഡ് കോർട്ടിലും, സൽവാ റോഡിലെ സഫാരി ഹൈപ്പർ മാർക്കറ്റിലും ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
