ഗുണമേന്മ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചാണ് സഫാരി ഗ്രൂപ് പ്രവാസി മനസ്സ് കീഴടക്കിയത് -സൈനുല്‍ ആബിദീന്‍
text_fieldsദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനായി സൈനുൽ ആബിദീൻ ചുമതലയേറ്റു. നിലവിൽ മാനേജിങ് ഡയറക്ടായിരുന്ന അദ്ദേഹത്തെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്കുകൂടി തെരഞ്ഞെടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയാണ് സഫാരി ഗ്രൂപ്. 20 വര്‍ഷം മുമ്പ് ഖത്തറില്‍ തുടങ്ങിയ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് യു.എ.ഇയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. ഖത്തറിലെ ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മാനേജ്മെന്റ് അറിയിച്ചു.
സൈനുൽ ആബിദീൻ
സഫാരി ഗ്രൂപ്പിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ ചുമതലയെന്നും ഖത്തര്‍ കേന്ദ്രീകരിച്ചാകും ഇനി കൂടുതല്‍ സമയം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വളർച്ചയോടൊപ്പം സഫാരി ഗ്രൂപ്പിന്റെ വളർച്ചയും രേഖപ്പെടുത്തപ്പെട്ടു. സാധാരണക്കാരന് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചാണ് സഫാരി ഗ്രൂപ് ഖത്തറിലെ പ്രവാസികളുടെ വിപണി കീഴടക്കിയത്. വിശാലമായ ഷോപ്പിങ് ഏരിയയോടൊപ്പം സന്ദർശകർക്ക് ആയാസരഹിതമായ ഷോപ്പിങ് അനുഭവം നൽകുന്നു എന്നതാണ് സഫാരി മാളിലെ വലിയ പ്രത്യേകത. ഓണം, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ ആഘോഷ പരിപാടികളിലും സന്തോഷങ്ങളിലും പ്രവാസികളോടൊപ്പം ഒന്നിച്ചുനിന്നാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇതുവഴി ജനങ്ങളുടെ ഇഷ്ട ഡെസ്റ്റിനേഷനായി മാറാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അബൂബക്കർ മാടപ്പാട്ടിന്റെ കൂടെ ഒന്നിച്ചുനിന്ന്, ഞങ്ങളുടെ വിശാലമയ ടീം കൂട്ടായ്മയുടെയും അചഞ്ചലമായ പ്രവർത്തനങ്ങളുടെയും ഫലമായാണ് സഫാരി ഗ്രൂപ് വിശാലമായി വളർത്താൻ സാധിച്ചതെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. ഖത്തറിലും യു.എ.ഇയിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി സഫാരി ഗ്രൂപ് മുന്നോട്ടുപോകും. സാധാരണക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുകയെന്ന സ്ഥാപിത ലക്ഷ്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2005ൽ ഖത്തറിലെ സൽവ റോഡിൽ ആദ്യ ഔട്ട്ലറ്റ് ആരംഭിച്ചുകൊണ്ടാണ് സഫാരി ജൈത്രയാത്രക്ക് തുടക്കംകുറിച്ചത്. തുടർന്ന് 2010ൽ അബൂ ഹമൂറിൽ സഫാരി മാളും, 2019ൽ സഫാരി ഹൈപ്പർമാർക്കറ്റ് അൽ ഖോറിലും, 2022 നവംബറിൽ അൽ വക്റയിലെ ബർവ വില്ലേജിലും, ഡിസംബറിൽ ഇൻഡസ്ട്രിയൽ ഏരിയയിലും, 2024ൽ ബിർകത്ത് അൽ അവമറിലും പ്രവർത്തനം ആരംഭിച്ചു. ഖത്തറിന് പുറമെ യു.എ.ഇയിലും പുതിയ സംരംഭങ്ങൾക്ക് തുടക്കംകുറിക്കാനുള്ള ഒരുക്കത്തിലാണ് സഫാരി ഗ്രൂപ്. സഫാരി ഗ്രൂപ്പിന്റെ ഇരുപതാം വാർഷിക നിറവിലാണ് സൈനുൽ ആബിദീൻ വൈസ് ചെയർമാൻ പദവി ഏറ്റെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പ്രവാസരംഗത്ത് ശ്രദ്ധേയമായ ഇടപെടൽ നടത്തിയ അദ്ദേഹം ജീവകാരുണ്യ -സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമാണ്.
പ്രവാസി വോട്ടവകാശം, വിമാന ടിക്കറ്റ് നിരക്ക് തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ ഇടപെടൽ നടത്തിയിട്ടുണ്ട്. സാമൂഹിക സാസ്കാരിക രംഗത്ത് ഇടപെലുകൾക്കുള്ള അംഗീകാരമായി മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.റീട്ടെയിൽ ഷോപ്പിങ് മേഖലയിൽ മത്സരം വർധിച്ചുവരുകയാണെന്നും ഖത്തറിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിന് കൂടുതൽ വികസന പ്രവർത്തനങ്ങൾ സഫാരിയുടെ പദ്ധതിയിലുണ്ടെന്നും ഡെപ്യൂട്ടി ചെയർമാനും മാനേജിങ് ഡയറക്ടറമായ സൈനുൽ ആബിദീൻ പറഞ്ഞു. കൂടുതൽ ശക്തമായ രീതിയിൽ സഫാരി ഖത്തറിൽ പ്രവർത്തനം തുടരും.സഫാരി ഗ്രൂപ്പിന്റെ വളർച്ചയോടൊപ്പംനിന്ന എല്ലാ ഉപഭോക്താക്കളോടും നന്ദി അറിയിക്കുന്നതായും പ്രിയപ്പെട്ട ഉപഭോക്താക്കളെ തുടർന്നും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

