'നട്ട്സ് ആൻഡ് പൾസസ്, ടർക്കിഷ് ഫാഷൻ ഫെസ്റ്റ്'പ്രമോഷനു സഫാരിയിൽ തുടക്കം'
text_fieldsദോഹ: ഹൈപ്പർമാർക്കറ്റ് ശൃംഖല സഫാരിയിൽ 'നട്ട്സ് ആൻഡ് പൾസസ്' പ്രമോഷനു സഫാരി 'ടർക്കിഷ് ഫാഷൻ ഫെസ്റ്റിനും'ചൊവ്വാഴ്ച തുടക്കം. നിരവധി ഓഫറുകളും പ്രമോഷനുകളും അവതരിപ്പിക്കുന്നുണ്ട്.
വാൾനട്ട്, ബദാം, പിസ്താഷിയോ, ഹെയ്സൽ നട്ട്സ്, കാഷ്യൂനട്ട് തുടങ്ങിയ നട്സുകൾ, റോസ്റ്റഡ് നട്ട്സ്, മറ്റ് മിക്സഡ് നട്ട്സ്, ഡ്രൈഡ് പൈനാപ്പിൾ, കിവി, ഡ്രൈ ഫിഗ്ഗ് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളും മിക്സഡ് ഡ്രൈഫ്രൂട്ട്സും മെജ്ദൂൾ ഡേറ്റ്സ്, സഗായി, മെബ്രൂം തുടങ്ങി വിവിധയിനം ഈത്തപ്പഴങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ നിരവധി ഭക്ഷ്യധാന്യങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭിക്കും. മസൂർ ദാൽ, തൂർ ദാൽ, ഉരിദ് ദാൽ, ചന ദാൽ തുടങ്ങിയ പരിപ്പ് ഇനങ്ങൾ, കടല, കേരള പയർ, പോപ്പ് കോൺ, വൈറ്റ് കിഡ്നി ബീൻസ്, മുതിര, ഉലുവ, കടുക്, ജീരകം തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടുത്തിയാണ് പരിപാടി. കാശ്മീരി ചില്ലി പൗഡർ, ജിഞ്ചർ പൗഡർ, ഗാർലിക് പൗഡർ, പപ്പരിക്ക പൗഡർ, മജ്ബൂസ് മസാല തുടങ്ങിയ പ്രത്യേക ഇനങ്ങളും കുരുമുളക്, ഗ്രാംമ്പു, ഏലക്ക, മഞ്ഞൾ തുടങ്ങിയവയും ലഭ്യമാണ്. ഫെബ്രുവരി 28 വരെ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ പ്രമോഷൻ ലഭ്യമായിരിക്കും.
സഫാരി ടർക്കിഷ് ഫാഷൻ ഫെസ്റ്റിന്റെ ഭാഗമായി ഗാർമെന്റ്സ് ആൻഡ് റെഡിമെയ്ഡ്, ഫുട്വെയർ വിഭാഗത്തിലും പ്രമോഷൻ അവതരിപ്പിക്കുന്നു. മാർക്കോവ, ഒലിറ്റ്, ഐ എക്സ് സ്റ്റോർ എയർ ലൈഫ്, കോലിൻ ലീ, സ്റ്റീപ്പ് മൗയിൻ, റെയ്പോളോ, ടോമ്മിലൈഫ്, എനിസ്സെ, ഹാക്കർ, ബ്ലൂ ഡെയ്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും അല്ലാത്തതുമായ നിരവധി ഫാഷൻ തുണിത്തരങ്ങളാണ് ഒരുക്കിയത്. കുട്ടികൾക്കും ന്യൂ ബോൺ ബേബീസിനും ഉതകുന്ന ഫാഷൻ തുണിത്തരങ്ങളുടെ വൻ നിര തന്നെ ഉണ്ട്. വിവിധ ബ്രാൻഡ് പാദരക്ഷകളും, ടർക്കിഷ് മുസല്ലകളും ലഭ്യമാണ്. ഫ്രഷ് ഫുഡ്, ഫ്രോസൺ, ഗ്രോസറി, കോസ്മറ്റിക്സ്, ഹൗസ് ഹോൾഡ്, സ്റ്റേഷനറി ആൻഡ് ടോയ്സ്, ഇലേക്ട്രാണിക്സ് വിഭാഗങ്ങളിലും നിരവധി ഉൽപന്നങ്ങൾ ഈ പ്രമോഷനുകൾക്കൊപ്പം ലഭ്യമാണ്.