സഫാരി 10, 20, 30 പ്രമോഷന് തുടക്കം
text_fieldsദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ വളരെ ജനശ്രദ്ധ നേടിയ 10, 20, 30 പ്രമോഷന് തുടക്കമായി. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ്, മറ്റ് ഭക്ഷ്യോൽപന്നങ്ങള്‍, കോസ്മെറ്റിക്സ്, ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട് വെയര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, ലഭ്യമായ എല്ലാ ഉൽപന്നങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് 10, 20, 30 പ്രമോഷന്‍ ആരംഭിച്ചിരിക്കുന്നത്. മാത്രമല്ല, 15 റിയാലിനും 25 റിയാലിനും ലഭിക്കുന്ന നിരവധി പ്രോഡക്റ്റുകളും പ്രമോഷനില്‍ ലഭ്യമാണ്.
സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ രുചികരമായ വിഭവങ്ങളുടെ വന്‍ ശേഖരമാണ് പ്രമോഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, വെസ്റ്റേണ്‍, അറബിക്, ചൈനീസ് രുചികള്‍ക്ക് പുറമെ ആകര്‍ഷകമായ കോംമ്പോ ഓഫറുകളും ലഭ്യമാണ്. ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, പിസ്സ എന്നിവയ്ക്കൊപ്പം ഡെലി വിഭാഗത്തില്‍ റാമി ചീസ്, ബട്ടര്‍ ബ്ലോക്ക്, അവാഫി പിസ്സ ചീസ്, ചെഡാര്‍ ചീസ് തുടങ്ങിയവയും ഈ ഓഫറിലുണ്ട്. കൂടാതെ, ഫ്രോസണ്‍ വിഭാഗത്തില്‍ വിവിധതരം ജ്യൂസുകള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, ഐസ്ക്രീമുകള്‍, ചിക്കന്‍ പാര്‍ട്സ്, ചിക്കന്‍ നഗറ്റ്സ്, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയും 10, 20, 30 റിയാലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രോസറി വിഭാഗത്തില്‍ ധാന്യങ്ങളും ലഘുഭക്ഷണങ്ങളും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും വിപുലമായി ഒരുക്കിയിട്ടുണ്ട്. സ്റ്റേഷനറി വിഭാഗത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫിസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഗാര്‍മെന്റ്സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്സ്, സ്യു ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കലക്ഷനാണ് ഈ പ്രമോഷനിൽ സഫാരി നിരത്തിയിട്ടുള്ളത്.
കൂടാതെ ഷോപ്പ് ആൻഡ് ഡ്രൈവ് മെഗാ പ്രമോഷനിലൂടെ സഫാരിയുടെ ഏത് ഔട്ട് ലെറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കുപ്പണിലൂടെ 30 ബെസ്റ്റ്യൂണ്‍ കാറുകളാണ് സമ്മാനമായി നല്‍കുന്നത്. ഈ പ്രമോഷന്റെ അവസാനത്തെ നറുക്കെടുപ്പ് സെപ്റ്റബര്‍ 13-ന് നടക്കും.
കൂടാതെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഔട്ടലെറ്റുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലോജിസ്റ്റിക് വില്ലേജിലേയും ഷഹാനിയയിലെയും സഫാരി ഔട്ടലെറ്റ് സന്ദര്‍ശിക്കുന്നവര്‍ക്കായി യാതൊരു പര്‍ച്ചേസും കുടാതെ തന്നെ രണ്ട് ഷെവെര്‍ലെ കാപ്റ്റീവ കാറുകള്‍ സമ്മാനമായി ലഭിക്കുന്ന വിസിറ്റ് ആൻഡ് വിന്‍ പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഈ പ്രമോഷന്റെ ആദ്യത്തെ നറുക്കെടുപ്പ് സെപ്റ്റബര്‍ 17ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

