സഈദ് അലി മൗലവി; വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതൻ
text_fieldsസഈദ് അലി മൗലവി
ദോഹ: ഇന്നലെ നാട്ടിൽ മരിച്ച മലപ്പുറം കട്ടുപ്പാറ കുറ്റിക്കോടന്‍ സഈദ് അലി മൗലവി (90) വിദേശത്തും വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനായിരുന്നു. ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയിരുന്നു. 15 വർഷം ഖത്തർ ഇലക്ട്രിസിറ്റി വകുപ്പിൽ ജോലി ചെയ്തിരുന്നു. ഖത്തറില്‍ നിരവധി ശിഷ്യഗണങ്ങളും സുഹൃത്തുക്കളുമുണ്ട്.
ശാന്തപുരം ഇസ്ലാമിയ, ആലിയ കോളജിലടക്കം നിരവധി സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഖദീജയാണ് ഭാര്യ. ഖത്തറിലെ പ്രമുഖ ഗായകനും സംഘാടകനുമായ മുഹമ്മദ് ത്വയ്യിബിെൻറ പിതാവാണ്. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റ് മക്കൾ: അഷ്റഫലി (ഖത്തർ), ഖൈറുന്നിസ ബീഗം, ബുഷ്റ ബീഗം, ഹമീദ ബീഗം, ത്വാഹിറ ബീഗം, മുംതാസ് ബീഗം.
മരുമക്കൾ: മുഹമ്മദ് മുസ്തഫ (പൂക്കാട്ടിരി), സെയ്തലവി (മക്കരപ്പറമ്പ്), സെയ്ദാലി (വടക്കാങ്ങര), റഹ്മതുല്ല ( വാണിയമ്പലം), നജീബ് (വടപുറം), ഐഷ റോഷ്നി (പെരിന്തല്‍മണ്ണ), ഫാത്തിമ ബീഗം (വളാഞ്ചേരി)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.