രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ ചെറുകിട സംരംഭങ്ങളുടെ പങ്കിൽ വളർച്ച^ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ സാമ്പത്തിക മേഖലകളുടെ ക്ഷമത വർധിപ്പിക്കുന്നതിൽ ചെറുകിട സംരംഭങ്ങളുടെ പങ്കിൽ വലിയ തോതിലുള്ള വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക വാണിജ്യമന്ത്രാലയം അറിയിച്ചു. ചെറുകിട സംരംഭങ്ങളുടെ പങ്കിനെ സംബന്ധിച്ച് വിശകലനം ചെയ്തുള്ള റിപ്പോർട്ടിലാണ് മന്ത്രാലയം ശുഭകരമായ വളർച്ച രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറുകിട സംരംഭങ്ങളുടെ സേവനങ്ങളിലും അതിെൻറ ഉൽപാദനക്ഷമതയിലും നിരൂപണം നടത്തിയതിൽ നിന്നും ചെറുകിട സംരംഭങ്ങൾ തമ്മിലുള്ള മത്സര പ്രവണതയിലും വർധനവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ദേശീയ സാമ്പത്തികമേഖലയിൽ ചെറുകിട സംരംഭങ്ങളുടെ വികാസപരമായ പങ്കിെൻറ പ്രാധാന്യത്തെ സംബന്ധിച്ച് പരാമർശിച്ച റിപ്പോർട്ടിൽ, ഖത്തറിെൻറ വിഷൻ 2030െൻറ ലക്ഷ്യപ്രാപ്തിക്കായുള്ള സാമ്പത്തിക വൈവിധ്യവൽകരണത്തിെൻറ പ്രധാന തൂണുകളിലൊന്നാണ് ചെറുകിട സാമ്പത്തിക സംരംഭങ്ങളെന്നും വ്യക്തമാക്കി. 2010ൽ ഏറ്റവും ചെറിയ സംരംഭങ്ങളുടെ എണ്ണം 13600 ആയിരുന്നുവെങ്കിൽ 2015 ആയപ്പോഴേക്കും ഇവയുടെ എണ്ണം 16500 ആകുകയും 2900 സ്ഥാപനങ്ങളുടെ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹോൾസെയിൽ റീട്ടെയിൽ വാണിജ്യരംഗത്തൊഴികെ ഉൽപാദന, സേവന മേഖലകളിൽ ചെറുകിട സംരംഭങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയതെന്നും എന്നാൽ ഗതാഗത, വാർത്താവിനിമയ രംഗങ്ങളിലെ ചെറുകിട സംരംഭങ്ങളിൽ 2010നെ അപേക്ഷിച്ച് 2015 ആയപ്പോൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വ്യക്തിഗത, സാമൂഹിക സേവന മേഖലയാണ് ചെറുകിട സംരംഭങ്ങളിലെ ഏറ്റവും ആകർഷകമായ മേഖലയെന്നും പേഴ്സണൽ ആൻഡ് ഹൗസ് ഹോൾഡ് സർവീസ്, സ്പോർട്സ് സർവീസ്, ഹൗസ് ഹോൾഡ് അകറ്റുപണി, ക്ലീനിങ് സർവീസ്, കമ്പ്യൂട്ടർ റിപ്പയറിംഗ്, ഡെക്കറേഷൻ തുടങ്ങിയ മറ്റു സർവീസുകളും ഇതിലുൾപ്പെടുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലകളിലെ മൈേക്രാ സംരംഭങ്ങളുടെ എണ്ണത്തിൽ അഞ്ച് വർഷത്തിനിടെ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും 1100 കമ്പനികളാണ് വർധിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫർണിച്ചർ, ക്ലോത്തിംഗ് തുടങ്ങിയ ചെറിയ ഇൻഡസ്ട്രിയൽ മേഖലകളിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.