Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​​ബാ​​ഹ് അ​​ൽ...

സ​​ബാ​​ഹ് അ​​ൽ അ​​ഹ്​​മ​​ദ് ഇ​​ട​​നാ​​ഴി​​യി​​ൽ പു​​തി​​യപാ​​ലം നാ​​ളെ തു​​റ​​ക്കും

text_fields
bookmark_border
സ​​ബാ​​ഹ് അ​​ൽ അ​​ഹ്​​മ​​ദ് ഇ​​ട​​നാ​​ഴി​​യി​​ൽ പു​​തി​​യപാ​​ലം നാ​​ളെ തു​​റ​​ക്കും
cancel
camera_alt?????? ???????????????? ??????????? ????? ??????????????? ????????????????????????? ??????????? ???????

ദോ​​​ഹ: സ​​​ബാ​​​ഹ് അ​​​ൽ അ​​​ഹ്​​മ​ദ്​ ഇ​​​ട​​​നാ​​​ഴി​​​യി​​​ൽ പു​​​തി​​​യ പാ​​​ലം നാ​​​ളെ ഭാ​​​ഗി​​​ക ​​​മാ​​​യി ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ക്ക​ു​മെ​ന്ന്​ പ​​​ബ്ലി​​​ക് വ​​​ർ​​​ക്സ്​ അ​​​തോ ​​​റി​​​റ്റി അ​​​ശ്ഗാ​​​ൽ അ​​​റി​​​യി​​​ച്ചു. ട്രാ​​​ഫി​​​ക് ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് അ​​​ൽ ല​​​ഖ്ത​​​യി​​​ലെ പു​​​തി​​​യ പാ​​​ല​​​മാ​​​ണ് 850 മീ​​​റ്റ​​​ർ നീ​​​ള​​​ത്തി​​​ൽ ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​കൊ​​​ടു​​​ക്കു​​​ന്ന​​​ത്. അ​​​ൽ ല​​​ഖ്ത​​​യി​​​ൽ​നി​​​ന്ന്​ അ​​​ൽ റ​​​യ്യാ​​​നി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ട് വ​​​രി​​​പ്പാ​​​ത​​​യാ​​​ണ് ഗ​​​താ​​​ഗ​​​ത​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ആ​​​ഗ​​​സ്​​​​റ്റ് ര​​​ണ്ടു മു​​​ത​​​ൽ അ​​​ൽ റ​​​യ്യാ​​​ൻ ഭാ​​​ഗ​​​ത്തു​നി​​​ന്ന്​ ല​​​ഖ്ത ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള ര​​​ണ്ട് വ​​​രി​​​പ്പാ​​​ത​​​യും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ശ്ഗാ​​​ൽ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​തി​​​യ പാ​​​ലം തു​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കി​​​ന് ഏ​​​റെ ശ​​​മ​​​ന​​​മാ​​​കും.


കൂ​​​ടാ​​​തെ, അ​​​ൽ ഗ​​​റാ​​​ഫ​​യി​​​ൽ​നി​​​ന്നും ല​​​ഖ്ത​​​യി​​​ൽ​നി​​​ന്നും റ​​​യ്യാ​​​ൻ, അ​​​ൽ വ​​​അ​​​ബ് ഭാ​​​ഗ​​​ത്തേ​​​ക്കു​​​ള്ള ഗ​​​താ​​​ഗ​​​തം കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​കു​​​ന്ന​​തി​​​നും പു​​​തി​​​യ ഗ​​​ത​ാ​​ഗ​​ത പ​​​രി​​​ഷ്കാ​​​രം ഉ​​​പ​​​കാ​​​ര​​​പ്പെ​​​ടും. 2020ലാ​​​ണ് പാ​​​ലം പൂ​​​ർ​​​ണ​​​മാ​​​യും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു കൊ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന് നേ​​​ര​​​ത്തേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​ച്ചി​​​രു​​​ന്നു. ഇ​​​രു​​​ദി​​​ശ​​​യി​​​ലേ​​​ക്കും നാ​​​ലു വ​​​രി​​​പ്പാ​​​ത​​​ക​​​ളാ​​​ണ് പാ​​​ല​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. മ​​​ണി​​​ക്കൂ​​​റി​​​ൽ 16,000 വാ​​​ഹ​​ന​​​ങ്ങ​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​ൻ ശേ​​​ഷി​​​യു​​​ള്ള പാ​​​ലം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ഗ​​​താ​​​ഗ​​​ത​​​സ​​​മ​​​യം 60 ശ​​​ത​​​മാ​​​നം വ​​​രെ കു​​റ​​​യാ​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​കും.
സ​​​ബാ​​​ഹ് അ​​​ൽ അ​​​ഹ്​​മ​​​ദ് ഇ​​​ട​​​നാ​​​ഴി​​​യി​​​ലെ പ്ര​​​ഥ​​​മ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണ് പു​​​തി​​​യ പാ​​​ലം ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് തു​​​റ​​​ക്കു​​​ന്ന​​​തോ​​​ടെ പി​​​ന്നി​​​ടു​​​ന്ന​​​തെ​​​ന്ന് ​േപ്രാ​​​ജ​​​ക്ട് എ​ൻ​ജി​​​നീ​​​യ​​​ർ അ​​​ലി ഇ​​​ബ്രാ​​​ഹിം പ​​​റ​​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbridgesabah al ahmed
News Summary - sabah al ahmed-bridge-qatar-gulf news
Next Story