കാഴ്ചവിസ്മയം തീർത്ത് സൽവാ ബീച്ച് റിസോർട്ട് ഭാഗികമായി തുറന്നു
text_fieldsദോഹ: കാഴ്ചകളുടെ വിസ്മയം തീർത്ത് അബൂസംറയിലെ സൽവാബീച്ച് റിസോർട്ട് ഭാഗികമായി തുറന്നുപ്രവർത്തനമാരംഭിച്ചു. തലസ്ഥാന നഗരിയിൽനിന്നും 97 കിലോമീറ്റർ അകലെ അബൂസംറയിലാണ് പുതുതായി പണികഴിപ്പിച്ച സൽവാ ബീച്ച് റിസോർട്ട്. കതാറ ഹോസ്പിറ്റാലിറ്റിയാണ് നടത്തിപ്പുകാർ.
ഭാഗികമായി തുറന്ന സൽവാ ബീച്ച് റിസോർട്ടിൽ ഒരു കുടുംബത്തിന് ഒരു വില്ല മാത്രമേ അനുവദിക്കുന്നുള്ളൂ. മൂന്ന് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഖത്തറിെൻറ തെക്ക് പടിഞ്ഞാറൻ തീരത്ത് നിർമാണം പൂർത്തിയായ സൽവാ ബീച്ച് റിസോർട്ട് മിഡിലീസ്റ്റിലെ ഏറ്റവും മുന്തിയ ബീച്ച് റിസോർട്ടായി മാറുമെന്നാണ് പ്രതീക്ഷ.
അത്യാധുനിക സൗകര്യങ്ങളോടെ 115 വില്ലകളും 246 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും അറേബ്യൻ ഉൾക്കടലിെൻറ മനോഹാരിത പ്രകടമാക്കുന്ന ദൃശ്യഭംഗിയും സൽവാ ബീച്ച് റിസോർട്ടിെൻറ സവിശേഷതകളാണ്. മൂന്ന് കിലോമീറ്റർ ൈപ്രവറ്റ് ബീച്ച്, ലക്ഷ്വറി മറീന, യാച്ച് ക്ലബ്, വാട്ടർ തീം പാർക്ക്, ഡൈവിങ് സെൻറർ, സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാൾ, അറേബ്യൻ വില്ലേജ്, സ്പാ-ഹെൽത്ത് ക്ലബ് എന്നിവയും ഇവിടെ സന്ദർശകർക്കായി സജ്ജമാക്കിയിരിക്കുന്നു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോളതലത്തിലെ പ്രമുഖ ഹോട്ടൽ ഉടമകളും ഡെവലപ്പറും ഓപറേറ്ററുമായ കതാറ ഹോസ്പിറ്റാലിറ്റിയാണ് സൽവാ ബീച്ച് റിസോർട്ടിനും പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
