വസന്തമെത്തുന്നു; സാദ് നക്ഷത്രമുദിച്ചു
text_fieldsദോഹ: കാലാവസ്ഥാ മാറ്റത്തിന്റെ സൂചനയായി ‘സാദ് അല്‍ സൗദ്’ നക്ഷത്രം ഖത്തറിന്റെ മാനത്ത് ഉദിച്ചതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. മൂന്നാം സ്കോർപിയോ എന്ന പേരിലും അറിയപ്പെടുന്ന സാദ് അൽ സൗദ് നക്ഷത്രം 13 ദിവസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വസന്തകാലത്തിന്റെ വരവറിയിക്കുന്ന ‘സാദ് അല്‍ സൗദ്’ നക്ഷത്രത്തിന്റെ ഉദയത്തോടെ രാജ്യത്തെ കാലാവസ്ഥയിലും ഗണ്യമായ മാറ്റം അനുഭവപ്പെടും. തണുപ്പുവിട്ട്, അന്തരീക്ഷ താപനില പതിയെ ഉയർന്നുതുടങ്ങുന്ന കാലമായതിനാൽ കൃഷിക്കും വിളകൾക്കും അനുകൂലമായാണ് വിലയിരുത്തുന്നത്. ഈ കാലാവസ്ഥയിലാണ് ഈന്തപ്പന ശാഖകള്‍ വൃത്തിയാക്കുകയും ഔഷധസസ്യങ്ങള്‍ പൂക്കാന്‍ തുടങ്ങുകയും ചെയ്യുന്നത്.
പകൽ സമയത്ത് താപനില ഇടക്കിടെ ഉയരുകയും രാത്രിയിൽ മിതമായ നിലയിൽ തുടരുകയും ചെയ്യും. ഇടിമിന്നലോടുകൂടിയ മഴ, പൊടിക്കാറ്റ്, മൂടൽമഞ്ഞ് എന്നിവക്കും ഇക്കാലയളവിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

