Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വരമാധുരിയാൽ ഖത്തറി​െനയും വിസ്​മയിപ്പിച്ച എസ്​.പി.ബി
cancel
Homechevron_rightGulfchevron_rightQatarchevron_rightസ്വരമാധുരിയാൽ...

സ്വരമാധുരിയാൽ ഖത്തറി​െനയും വിസ്​മയിപ്പിച്ച എസ്​.പി.ബി

text_fields
bookmark_border

ദോഹ: അതിരുകളില്ലാത്ത സംഗീതലോകത്തിൻെറ ആകാശത്ത്​ വിരാജിച്ച എസ്​.പി.ബാലസുബ്രഹ്​മണ്യം തൻെറ സ്വരമാധുരി കൊണ്ട്​ ഖത്തറി​െനയും പലതവണ വിസ്​മയിപ്പിച്ചിരുന്നു. 1989ലാണ്​ അദ്ദേഹം ആദ്യമായി ഖത്തറിൽ സംഗീതപരിപാടിക്കായി എത്തിയത്​.

ദോഹ സിനിമയിൽ അന്ന്​ രണ്ട്​ ദിവസായി നടന്ന പരിപാടി ഗംഭീര വിജയമായിരുന്നു. ജോൺപനക്കലിൻെറ നേതൃത്വത്തിൽ നടന്ന പരിപാടിക്ക്​ ടിക്കറ്റ്​ കിട്ടാതെ നിരവധി പേർ നിരാശരായി മടങ്ങിയിരുന്നുവെന്ന്​ ഖത്തറിലെ സംഗീതപ്രേമിയും സംഘാടകനുമായ കെ.മുഹമ്മദ്​ ഈസ പറയുന്നു. അന്ന്​ ഹോട്ടൽ റമദയിലായിരുന്നു എസ്​.പി.ബി താമസിച്ചിരുന്നത്​.

ഹോട്ടലിൽ വെച്ച്​ അദ്ദേഹവുമായി ഇൗസക്ക്​ സംസാരിക്കാൻ അവസരം കിട്ടിയിരുന്നു. പിന്നീട്​ തെലുങ്ക്​ ഭാഷയിലെ മറ്റൊരു പരിപാടിക്കും എസ്​.പി.ബി ഖത്തറിൽ വന്നിരുന്നു. എന്നാൽ അത്​ പൊതുപരിപാടി ആയിരുന്നില്ല. 2011ലാണ്​ മുഹമ്മദ്​ ഈസ മുഖ്യസംഘാടകനായി ബാലസുബ്രഹ്​മണ്യത്തെ ഖത്തറിൽ കൊണ്ടുവരുന്നത്​. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫിനായി ഫണ്ട്​ സ്വരൂപിക്കാനായിരുന്നു അത്​.

989ൽ ഖത്തറിലെത്തിയ എസ്​.പി.ബി, പി. ജയചന്ദ്രൻ എന്നിവരോടൊപ്പം കെ. മുഹമ്മദ്​ ഈസ (ഏറ്റവും ഇടത്ത്​)

ഇന്ത്യക്കാർക്കായുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട്​ കണ്ടെത്താനായി നടത്തിയ ആ പരിപാടി പ്രതീക്ഷകൾക്കപ്പുറത്തുള്ള വിജയം നേടി. മലയാളത്തിലെ പ്രമുഖ ഗായകരും പ​ങ്കെടുത്തിരുന്നു. തമിഴ്​, മലയാളം, ഹിന്ദി ഗാനങ്ങളാൽ സമ്പന്നമായ പരിപാടി ശരിക്കും വിസ്​മയിപ്പിക്കുന്നതായിരുന്നു. എളിമയുടെയും വിനയത്തിൻെറയും ആൾരൂപമായിരുന്നു എസ്​.പി.ബി എന്ന്​ ഈസ പറയുന്നു. പരിപാടിക്ക്​ എത്തുന്നതിന്​ മുമ്പ്​ ത​ന്നെ ഖത്തറിൽ ഏത്​ തരത്തിലുള്ള പാട്ടുകളാണ്​ വേണ്ടത്​ എന്ന്​ അദ്ദേഹം സംഘാടകരോട്​ അന്വേഷിച്ചിരുന്നു. സംഘാടകർ തെരഞ്ഞെടുത്ത്​ നൽകിയ പാട്ടുകളടക്കം അദ്ദേഹം പാടി.

'ഒരുവൻ ഒരുവൻ മുതലാളി...', 'പൊത്തി ​െവച്ച മല്ലിക മൊട്ട്​...', 'തേരേ മേരേ ബീച്ച്​ മേ...' തുടങ്ങിയ പാട്ടുകളാൽ ​​ശ്രോതാക്കളെ ​ൈകയിലെടുത്തു. 'അഞ്​ജലീ അഞ്​ജലീ പുഷ്​പാഞ്​ജലീ...' എന്ന പാട്ട്​ തമിഴിൽ തുടങ്ങി ഹിന്ദിയിലായിരുന്നു അവസാനിപ്പിച്ചത്​. വേദിയൊരുക്കാൻ വരെ തലേ ദിവസം എസ്​.പി.ബി നിർദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ഖത്തറിലെ തൻെറ സുഹൃത്തുക്കളെ അദ്ദേഹം അങ്ങോട്ട്​ വിളിച്ച്​ കൂടിക്കാഴ്​ച ഏർപ്പാടാക്കി. ഒരുമിച്ച്​ ഫോ​ട്ടോയെടുത്ത്​ എല്ലാവരെയും സന്തോഷിപ്പിച്ചാണ്​ മടക്കി അയച്ചത്​.

2011ൽ ഐ.സി.ബി.എഫ്​ നടത്തിയ പരിപാടിക്കായി എസ്​.പി.ബി ഖത്തറിൽ എത്തിയപ്പോൾ

രാവിലെ കഴിക്കാൻ എന്താണ്​ ഏർപ്പാടാക്കേണ്ടതെന്ന​ സംഘാടകരുടെ ചോദ്യത്തിനും 'രണ്ട്​ ഇഡലി ഒരു വട' എന്ന്​ മാത്രമായിരുന്നു മറുപടിയെന്നും ഈസ ഓർക്കുന്നു. നല്ലൊരു എസ്​.പി.ബി ആരാധകനായ കെ. മുഹമ്മദ്​ ഈസ അദ്ദേഹത്തിൻെറ എല്ലാ പാട്ടുകളും കൊതിയോടെ കേൾക്കുകയാണെന്നും​. എസ്​.പി.ബിയുടെ വിവിധ പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീത ആൽബം തയാറാക്കി അത്​ എസ്​.പി.ബിയെ കൊണ്ട്​ തന്നെ പ്രകാശനം ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു. 14 പാട്ടുകൾ പാടി റെക്കോർഡിങ്​ അടക്കമുള്ള എല്ലാ ജോലികളും തീർത്തിരുന്നു. എന്നാൽ ആൽബം അദ്ദേഹത്തെ കൊണ്ട്​ ​പ്രകാശനം ചെയ്യിക്കണമെന്ന ആഗ്രഹം മാത്രം നടക്കാത്തതായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S. P. Balasubrahmanyamspb
Next Story