അമീർ കപ്പ് അൽ സദ്ദിന്; റയ്യാൻ സ്റ്റേഡിയം മിഴിതുറന്നു
text_fieldsദോഹ: കാത്തിരിപ്പിനൊടുവിൽ അത്ഭുതങ്ങൾ വിരിയിച്ച് അൽ റയ്യാൻ ലോകകപ്പ് സ്റ്റേഡിയം കായികലോകത്തിനായി തുറന്നുകൊടുത്തു. പാരമ്പര്യവും ആധുനികതയും സമ്മേളിച്ച 2022 ലോകകപ്പിെൻറ നാലാമത് സ്േറ്റഡിയമാണ് രണ്ടുകൊല്ലം മുേമ്പ ഖത്തർ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. അമീർ കപ്പിെൻറ ഫൈനൽ നടത്തിയായിരുന്നു ഉദ്ഘാടനം. ഫൈനൽ പോരാട്ടത്തിൽ അൽ അറബിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപിച്ച് അൽ സദ്ദ് കിരീടം നേടി. ബഗ്ദാദ് ബൂ ജനാഹ് ആണ് അൽസദ്ദിനായി രണ്ടുഗോളുകളും നേടിയത്. കാഴ്ചയിൽ കണ്ണഞ്ചിപ്പിക്കുന്നതും സാംസ്കാരികമായി ഏറെ പ്രധാനപ്പെട്ടതുമായ സ്റ്റേഡിയമാണ് അൽ റയ്യാൻ. അൽ റയ്യാൻ ക്ലബിെൻറ ഹോം ഗ്രൗണ്ടായ അഹ്മദ് ബിൻ അലി സ്റ്റേഡിയം പൊളിച്ചാണ് പുതിയത് നിർമിച്ചിരിക്കുന്നത്. പ്രീ ക്വാർട്ടർ മത്സരങ്ങളുൾപ്പെടെ ലോകകപ്പിെൻറ ഏഴ് മത്സരങ്ങൾക്കാണ് അൽറയ്യാൻ വേദിയാവുക. ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിെൻറ മുഴുവൻ സൗകര്യങ്ങളും ആസ്വദിക്കാൻ വിധത്തിൽ ക്ലബിെൻറ ഹോം ഗ്രൗണ്ടായി സ്റ്റേഡിയം മാറും. 40000 പേർക്കാണ് ഇരിപ്പിടം. ലോകകപ്പ് കഴിയുന്നതോടെ ഇരിപ്പിടങ്ങളുടെ എണ്ണം 20000 ആക്കി ചുരുക്കും.
സാംസ്കാരികത്തനിമക്കും പാരമ്പര്യത്തിനും പേരുകേട്ട ഖത്തറിെൻറ ചരിത്ര നഗരമാണ് അൽ റയ്യാൻ. ഈ പാരമ്പര്യത്തിനും സാംസ്കാരിക മൂല്യങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിക്കൊണ്ടാണ് സ്റ്റേഡിയത്തിെൻറ രൂപകൽപനയും നിർവഹിച്ചിരിക്കുന്നത്. ഖത്തറിെൻറ കഥ പറയുന്ന വേദിയായി റയ്യാൻ സ്റ്റേഡിയം മാറിക്കഴിഞ്ഞു.
അഞ്ച് ഡെക്കറേറ്റിവ് പാറ്റേണുകളിലും രൂപത്തിലുമായാണ് നിർമിച്ചിരിക്കുന്നത്. ഖത്തരി സമൂഹത്തിൽ കുടുംബത്തിെൻറ പ്രാധാന്യം, മരുഭൂമിയും വന്യജീവി ആവാസ വ്യവസ്ഥയും പരിസ്ഥിതിയും, ഖത്തറിെൻറ സാമ്പത്തിക മുന്നേറ്റത്തിന് അടിത്തറ പാകിയ ആഭ്യന്തര, രാജ്യാന്തര വാണിജ്യ വ്യവഹാരങ്ങൾ എന്നിവയെയാണ് ഈ പാറ്റേണുകൾ പ്രതിഫലിപ്പിക്കുന്നത്.
ഷീൽഡ് പാറ്റേൺ ഖത്തറുമായും പ്രത്യേകിച്ച് റയ്യാനുമായും ബന്ധപ്പെട്ട് കിടക്കുന്നു. മറ്റെല്ലാ പാറ്റേണുകളുമായും ചേരുന്ന ഇത് രാജ്യത്തോടുള്ള കൂറ്, ഐക്യം, ശക്തി എന്നിവയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദോഹ മെേട്രാ ഗ്രീൻ ലൈനിലെ ഒരറ്റമായ അൽ റിഫ സ്റ്റേഷനിൽ നിന്നും അൽ റയ്യാൻ സ്റ്റേഡിയത്തിലേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.