Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറുവൈസ്​ തുറമുഖം...

റുവൈസ്​ തുറമുഖം വളരുന്നു; ഖത്തറിനൊപ്പം

text_fields
bookmark_border
റുവൈസ്​ തുറമുഖം വളരുന്നു; ഖത്തറിനൊപ്പം
cancel
camera_alt??????? ???????

ദോഹ: ഖത്തറി​െൻറ വടക്കേയറ്റത്തുള്ള റുവൈസ്​ തുറമുഖം വളർച്ചയുടെ പാതയിൽ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 2019ലെ വിദേശ കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വർഷത്തിനിടയിൽ 28 ശതമാനം കയറ്റുമതി വളർച്ചയാണ് റുവൈസ്​ തുറമുഖം കൈവരിച്ചിരിക്കുന്നത്. ആഭ്യന്തര തുറമുഖമെന്ന തലത്തിൽനിന്നും ആഗോള തുറമുഖമെന്ന തലത്തിലെത്തിയിരിക്കുകയാണ് റുവൈസ്​ തുറമുഖം. ഖത്തർ പോർട്ട്സ്​ മാനേജ്മ​െൻറ് കമ്പനി-മവാനി പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് റുവൈസ്​ തുറമുഖത്തി​െൻറ വളർച്ച അടയാളപ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വിപണിയിലേക്കുള്ള ഭക്ഷ്യ, മാംസ ഉൽപന്നങ്ങളുടെയും ഫ്രഷ്, േഫ്രാസൺ ഉൽപന്നങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിൽ റുവൈസ്​ തുറമുഖം വലിയ പങ്കാണ് വഹിക്കുന്നത്. സ്വകാര്യ മേഖലക്ക് പിന്തുണ നൽകുന്നതി​െൻറ ഭാഗമായി പുതിയ സൗജന്യ സംഭരണ കാലയളവ് മവാനി മുന്നോട്ടുവെച്ചതും ഉപഭോക്താക്കൾക്ക് പുതിയ ഇളവുകൾ നൽകിയതും തുറമുഖത്തി​െൻറ വളർച്ചക്ക് ആക്കം കൂട്ടി. ജനറൽ കാർഗോ ഷിപ്​മ​െൻറുകൾക്ക് നേരത്തെയുണ്ടായിരുന്നതി​െൻറ ഇരട്ടി സൗജന്യ സംഭരണ സമയമാണ് നൽകിയിരിക്കുന്നത്.

ഇതിൽ ഇറക്കുമതിക്ക് ആറുദിവസവും കയറ്റുമതിക്ക് 10 ദിവസവുമാണ് നൽകുന്നത്. നേര​േത്ത ഇത് യഥാക്രമം മൂന്നും അഞ്ചും ദിവസങ്ങളായിരുന്നു. അതോടൊപ്പം ഇറക്കുമതി കണ്ടെയ്നറുകളുടെ ഫ്രീ പിരിയഡ് മൂന്ന് ദിവസത്തിൽനിന്ന്​ അഞ്ച് ദിവസമായും കയറ്റുമതി കണ്ടെയ്നറുകളുടേത് ഏഴ് ദിവസമാക്കിയും മവാനി അധികൃതർ വർധിപ്പിച്ചിരുന്നു. ഖത്തറിലെ രണ്ടാമത് വാണിജ്യ തുറമുഖമായാണ് റുവൈസ്​ തുറമുഖം അറിയപ്പെടുന്നത്. മാസത്തിൽ 240 കപ്പലുകളാണ് റുവൈസ്​ തുറമുഖത്ത് നങ്കൂരമിടുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - ruvais-qatar news-gulf news
Next Story