ഗൾഫ് പ്രതിസന്ധി പരിഹാരത്തിന് സന്നദ്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി
text_fieldsറഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്
ദോഹ: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതിന് റഷ്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. ഏത് പ്രശ്നത്തിലും മധ്യസ്ഥത വഹിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താനാകും. പ്രശ്നത്തിലുൾപ്പെടുന്ന കക്ഷിരാഷ്ട്രങ്ങളുടെ അപേക്ഷയിൽ മധ്യസ്ഥതക്ക് റഷ്യ സന്നദ്ധമാണെന്നും 'സ്പുട്നി'കിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് ഉൾപ്പെടുന്ന ഗൾഫ് പ്രതിസന്ധിയിലെ മധ്യസ്ഥത സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ, ഇതുവരെ അത്തരം അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് റഷ്യ പുലർത്തുന്നത്. പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേകിച്ചും ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ അമേരിക്കയുടെ ശ്രമം തുടരുന്നത് അറിയാമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

