കതാറയിൽ റഷ്യൻ കോർണർ തുറന്നു
text_fieldsറഷ്യൻ കോർണറിൽ യൂറി ഗഗാറിന്റെ പ്രതിമ അനാഛാദാനം ചെയ്തപ്പോൾ
ദോഹ: അൽ തുറായ പ്ലാനറ്റേറിയത്തിലെ ബിൽഡിങ് 41ന് മുന്നിലെ റഷ്യൻ കോർണർ കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റഷ്യൻ അംബാസഡർ ദിമിത്രി ഡുഗാദ്കിൻ, നയതന്ത്ര പ്രതിനിധികൾ, ആർട്ടിസ്റ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.റഷ്യൻ കോർണറിൽ, ആദ്യമായി ബഹിരാകാശയാത്ര നടത്തിയ സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്. റഷ്യൻ കലാകാരനായ അലക്സി ലിയോനോവ് നിർമിച്ച ഈ ശിൽപം 20ാം നൂറ്റാണ്ടിലെ പ്രധാന ശാസ്ത്രനേട്ടത്തിന്റെ ഐക്കണായ ഗഗാറിന് അനുസ്മരണമായി സമർപ്പിക്കപ്പെട്ടതാണ്.
2025ൽ റഷ്യൻ എംബസിയുമായി സഹകരിച്ച് ‘ഡയലോഗ് ഓഫ് കൾചേഴ്സ് - വൺ വേൾഡ്’ എന്ന അന്താരാഷ്ട്ര ചാരിറ്റബിൾ ഫൗണ്ടേഷനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തിന്റെ സാക്ഷ്യമായി ഈ ശിൽപം കതാറക്ക് സമ്മാനിച്ചത്. സ്പാനിഷ്, ടർക്കിഷ്, ഫിലിപ്പീൻ, ഇക്വഡോർ, ജോർജിയൻ എന്നിങ്ങനെ തുടങ്ങി കതാറ കൾച്ചറൽ വില്ലേജിലെ ഇന്റർനാഷണൽ ആർട്ടിസ്റ്റിക് കോർണറുകളിലെ ഏറ്റവും പുതിയതായി റഷ്യൻ കോർണർ ചേരുന്നു.ഖത്തറിലെ വിവിധ എംബസികളുമായി സഹകരിച്ച് സ്ഥാപിച്ച ഈ കോർണറുകൾ കലയും സാഹിത്യവും വഴി രാജ്യങ്ങൾക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ലക്ഷ്യത്തിനെ പ്രതിനിധീകരിക്കുന്നു. പരസ്പര ധാരണയും മാനുഷിക ബന്ധങ്ങളും വളർത്തുന്നതോടൊപ്പം ലോകമെമ്പാടും നിന്നെത്തുന്ന സന്ദർശകർക്ക് വൈവിധ്യമാർന്ന സാംസ്കാരിക അനുഭവം പകർന്നുകൊടുക്കുക എന്നതും കതാറയുടെ വിഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

