ആശാനൊപ്പം ഓടാനിറങ്ങാം; റൺ വിത്ത് ഇവാൻ
text_fieldsഇവാൻ വുകോമനോവിച്
ദോഹ: ‘ഗൾഫ് മാധ്യമം ഖത്തർ റണിൽ’ അതിഥിയായെത്തുന്ന ഫുട്ബാൾ കോച്ച് ഇവാൻ വുകോമനോവിചിനൊപ്പം ഓടാനിറങ്ങാൻ ഖത്തറിലെ ഓട്ടപ്രേമികൾക്കും ഫുട്ബാൾ ആരാധകർക്കും അവസരം. ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 14ന് ആസ്പയർ പാർക്കിൽ നടക്കുന്ന ഖത്തർ റണിനോടനുബന്ധിച്ചാണ് ‘റൺ വിത്ത് ഇവാൻ’ ഹ്രസ്വദൂര പ്രദർശന ഓട്ടം സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ എന്ന നിലയിൽ ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ആശാനായി മാറിയ ഇവാൻ വുകോമനോവിച്ചിനെ നേരിൽ കാണാനും ഒപ്പം ഓടാനും പ്രവാസി ആരാധകർക്കും അവസരമൊരുക്കുന്നതാണ് ‘റൺ വിത്ത് ഇവാൻ’. നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് സൂപ്പർ കോച്ചിനൊപ്പം 500 മീറ്റർ ദൂരമുള്ള പ്രദർശന ഓട്ടത്തിൽ പങ്കെടുക്കാൻ അവസരം.
രജിസ്ട്രേഷന് +974 7076 0721 നമ്പറിൽ ബന്ധപ്പെടുക. വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന ഖത്തർ റൺ മത്സരങ്ങളുടെ തുടർച്ചയായി 8.30ഓടെയാണ് റൺ വിത്ത് ഇവാൻ അരങ്ങേറുന്നത്. 50ലേറെ രാജ്യക്കാരായ 750ഓളം ഓട്ടക്കാർ ട്രാക്കിലിറങ്ങുന്ന ഗൾഫ് മാധ്യമം ഖത്തർ റൺ ആറാം സീസണിൽ മുഖ്യാതിഥിയായാണ് കോച്ച് ഇവാൻ വുകോമനോവിച് എത്തുന്നത്.
ഖത്തർ റൺ സോൾഡ്ഔട്ട്
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി നടക്കുന്ന ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഖത്തർ റൺ ആറാം സീസൺ രജിസ്ട്രേഷൻ അവസാനിപ്പിച്ചു. 50ലേറെ രാജ്യക്കാരായ 750ഓളം ഓട്ടക്കാരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ഖത്തർ കായിക മന്ത്രാലയത്തിനു കീഴിലെ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻസ് പിന്തുണയോടെ ഫെബ്രുവരി 14നാണ് ഖത്തർ റൺ അരങ്ങേറുന്നത്. 10 കിലോമീറ്റർ, അഞ്ച് കി.മീറ്റർ, 2.5 കി.മീറ്റർ, കുട്ടികൾക്കുള്ള 800 മീറ്റർ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. പുരുഷ, വനിതകൾക്കായി ഓപൺ-മാസ്റ്റേഴ്സ് മത്സരങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

