റൺ ദി ഡോം റേസ് ഇന്ന്
text_fieldsദോഹ: ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രഥമ "റൺ ദി ഡോം" റേസ് ആഗസ്റ്റ് 28, 29 തീയതികളിലായി ഇൻഡോർ മൾട്ടി പർപ്പസ് സ്പോർട്സ് സ്റ്റേഡിയമായ ആസ്പയർ ഡോമിനുള്ളിൽ നടക്കും.
കായികവിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും, ആരോഗ്യകരവും സജീവവുമായ സമൂഹത്തെ വാർത്തെടുക്കാനുമുള്ള ഫൗണ്ടേഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ഇൻഡോർ സ്റ്റേഡിയത്തിൽ 4.8 കിലോമീറ്റർ ദൂരത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഓപ്പൺ വിഭാഗത്തിന് പുറമേ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് കായിക -വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

