ആർ.എസ്.സി തർതീൽ ഖുർആൻ എക്സ്പോ
text_fieldsരിസാല സ്റ്റഡി സർക്കിൾ തർതീൽ ഖുർആൻ എക്സ്പോ
എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിശുദ്ധ ഖുർആനിന്റെയും പ്രവാചകന്റെയും അധ്യാപനങ്ങൾ മതദർശനത്തിനപ്പുറം വിശാലമായ മാനവികദർശനത്തിന്റേതു കൂടിയാണെന്ന് ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) പ്രസിഡന്റ് എ.പി. മണികണ്ഠൻ. മെസീല ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ഖത്തർ നാഷനൽ സംഘടിപ്പിച്ച തർതീൽ 2023ലെ ഖുർആൻ എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്നേഹത്തെയും സൗഹൃദത്തെയും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കൽ വലിയ ധർമമാണെന്നും അതിനുവേണ്ടി ആർ.എസ്.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് ജനറൽ സെക്രട്ടറി ബഷീർ പുത്തൂപ്പാടം, ജമാൽ അസ്ഹരി, സലാം ഹാജി പാപ്പിനിശ്ശേരി, യൂസുഫ് സഖാഫി, മൊയ്തീൻ ഇരിങ്ങല്ലൂർ, സജ്ജാദ് മീഞ്ചന്ത, ശക്കീർ ബുഖാരി, ഉബൈദ് വയനാട് തുടങ്ങിയവർ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

