ആഘോഷപൂർവം രാജവിവാഹം; അതിഥികളെ സ്വീകരിച്ച് അമീർ
text_fieldsആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിക്കും ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിക്കുമൊപ്പം വിവാഹ ആഘോഷങ്ങൾക്കിടെ
ദോഹ: വിവാഹദിനത്തിൽ പാട്ടിന്റെ ഈണത്തിനൊപ്പം പരമ്പരാഗത അറബ് വാൾ നൃത്തമായ ‘അർദ’ ചുവടുവെക്കുന്ന ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻഖലീഫ ആൽഥാനി. ഒപ്പം ഡെപ്യൂട്ടി അമീർ അബ്ദുല്ല ബിൻ ഹമദ് ആൽഥാനി മുതൽ ശൈഖുമാരും മറ്റ് അതിഥികളും ചുവടുവെക്കുന്നു. അനുഗ്രഹങ്ങളുമായി അമീറും പിതാവ് അമീറും രാഷ്ട്ര പ്രതിനിധികളുമുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സഹോദരൻ കൂടിയായ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ വിവാഹ ദൃശ്യങ്ങൾ ചിത്രങ്ങളും വിഡിയോകളുമായി പങ്കുവെച്ച് സ്വദേശികളും പ്രവാസികളും ആശംസ നേർന്ന് ആഘോഷമാക്കുകയായിരുന്നു.
ശനിയാഴ്ച വജ്ബ പാലസിലായിരുന്നു ഖത്തറിന്റെ രാജ വിവാഹം. അമീർ ഉൾപ്പെടെ ഭരണാധികാരികളും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും മന്ത്രിമാരും ശൈഖുമാരുമെല്ലാം പങ്കെടുത്തു.
വിവാഹ വേദിയിൽ അതിഥികളെ സ്വീകരിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയും
പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിന്റെ പേഴ്സനൽ റെപ്രസേന്ററ്റിവ് ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് മിഷാൽ ബിൻ ഹമദ് ആൽഥാനി തുടങ്ങിയവർ പങ്കെടുത്തു.
അമീറും പിതാവ് അമീറും വിവാഹ ചടങ്ങിനെത്തിയ അതിഥികളെ സ്വീകരിച്ചു.
ശൈഖ് നാസർ ബിൻ ഹസൻ അൽ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ മകൾ ശൈഖ ഫാത്തിമയാണ് ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

