Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റൗണ്ട് സ്ക്വയർ ഗ്ലോബൽ മെംബർ പദവി; വിദ്യാഭ്യാസ രംഗത്ത് മികവുമായി പോഡാർ പേൾ സ്കൂൾ

text_fields
bookmark_border
റൗണ്ട് സ്ക്വയർ ഗ്ലോബൽ അംഗത്വം നേടുന്ന ഖത്തറിലെ ആദ്യത്തെ വിദ്യാലയം
റൗണ്ട് സ്ക്വയർ ഗ്ലോബൽ മെംബർ പദവി; വിദ്യാഭ്യാസ രംഗത്ത് മികവുമായി പോഡാർ പേൾ സ്കൂൾ
cancel

ദോഹ: അന്താരാഷ്ട്ര വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക നേട്ടവുമായി പോഡാർ പേൾ സ്കൂൾ. റൗണ്ട് സ്ക്വയർ ഗ്ലോബൽ മെംബർ പദവി നേടുന്ന ഖത്തറിലെ ആദ്യത്തെ സ്കൂൾ എന്ന നേട്ടം പോഡാർ പേൾ സ്കൂൾ സ്വന്തമാക്കി. ആസ്ട്രേലിയയിലെ സിഡ്നിയിലുള്ള ബാർക്കർ കോളജിൽ നടന്ന റൗണ്ട് സ്ക്വയർ ഇന്റർനാഷണൽ കോൺഫറൻസിലാണ് വെച്ചാണ് പ്രഖ്യാപനം ഉണ്ടായത്.

ലോകമെമ്പാടുമുള്ള 50 ലധികം രാജ്യങ്ങളിൽ നിന്നുള്ള 300 ൽ പരം മുൻനിര വിദ്യാലയങ്ങളെ കോർത്തിണക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയാണ് റൗണ്ട് സ്ക്വയർ. കേവലമായ പാഠപുസ്തക പഠനത്തിനപ്പുറം വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വളർച്ചയും വ്യക്തിത്വ വികസനവുമാണ് ഇത് ലക്ഷ്യമിടുന്നത്.

യഥാർത്ഥ ജീവിതാനുഭവങ്ങൾ, അന്താരാഷ്ട്ര സഹകരണം, നേതൃത്വപാടവം, സേവനമനോഭാവം എന്നിവക്ക് മുൻഗണന നൽകുന്ന മികച്ച വിദ്യാഭ്യാസ രീതിയാണ് റൗണ്ട് സ്ക്വയറിന്റേത്. 2025 മുതൽ റൗണ്ട് സ്ക്വയർ കാൻഡിഡേറ്റ് സ്കൂളായിരുന്ന പോഡാർ പേളിന്റെ, പ്രവർത്തന മികവ് വിലയിരുത്തിയാണ് ഇപ്പോൾ ഗ്ലോബൽ മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

ഖത്തറിലെ ആദ്യത്തെ റൗണ്ട് സ്ക്വയർ ഗ്ലോബൽ മെംബർ സ്കൂളായി മാറാൻ കഴിഞ്ഞത് പോഡാർ പേൾ സ്കൂളിലെ ഓരോ വിദ്യാർഥിക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിമാനകരമായ നിമിഷമാണെന്ന് സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ പറഞ്ഞു. കേവലം അക്കാദമിക് മികവ് മാത്രമല്ല, സ്വഭാവരൂപീകരണം, സഹാനുഭൂതി, നേതൃപാടവം, ആഗോള വീക്ഷണം എന്നിവ കൂടി വളർത്തിയെടുക്കുക എന്നതാണ് റൗണ്ട് സ്ക്വയറിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഡ്നിയിലെ ബാർക്കർ കോളജിൽ നടന്ന റൗണ്ട് സ്ക്വയർ ഇന്റർനാഷണൽ കോൺഫറൻസിൽ കോൺഫറൻസിൽ പോഡാർ പേൾ സ്കൂളിൽ നിന്നുള്ള ആറംഗ വിദ്യാർഥി പ്രതിനിധി സംഘമാണ് പങ്കെടുത്തത്.

12ാം ഗ്രേഡ് വിദ്യാർഥികളായ സഞ്ജന നല്ലൂരി, ശ്രദ്ധ റാണി അജിത്, ദിവ്യ മുകേഷ് തവാനി, അനോഖി പൂഡ്ഡുതുരി, തനയ് സംഗ് വി, 11 ാം ഗ്രേഡ് വിദ്യാർഥി മരിയ സാഖിബ് ഖാദ് രി എന്നിവരാണ് പങ്കെടുത്തത്. റൗണ്ട് സ്ക്വയർ കോഓഡിനേറ്റർമാരായ രാതി രാമാനുജം, നീതു പണിക്കർ, സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ എന്നിവരും സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പരസ്പരം സഹകരിക്കാനും ആശയങ്ങൾ പങ്കുവെക്കാനും സൗഹൃദങ്ങൾ വളർത്താനുമുള്ള അവസരങ്ങളും സമ്മേളനം ഒരുക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Round Square global membership status: Podar Pearl School excels in education
Next Story