റൗദത് റാഷിദ് റോഡ് നിർമാണം പൂർത്തിയായി
text_fieldsദോഹ: സൽവാ റോഡിനെയും ദുഖാൻ ഹൈവേയെയും ബന്ധിപ്പിക്കുന്ന റൗദത് റാഷിദ് റോഡ് വികസന പദ്ധതിയുടെ മൂന്നാം ഘട്ട നിർമ്മാണ പദ്ധതിയും പൂർത്തിയായതായി. റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്നതായും പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. അതേസമയം, റൗദത് റാഷിദ് റോഡ് വികസനത്തിെൻറ ഭാഗമായി റൗദത് റാഷിദ് വില്ലേജിൽ നിന്നും ദുഖാൻ ഹൈവേയിലെ ലിബ്സയ്യർ ഇൻറർചെയ്ഞ്ച് വരെ 14 കിലോമീറ്റർ റോഡിെൻറ വികസന പ്രവർത്തനങ്ങളാണ് മൂന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയതെന്ന് അശ്ഗാലിലെ റോഡ് െപ്രാജക്ട് വകുപ്പ് സതേൺ ഏരിയ ഡയറക്ടർ എഞ്ചി. അഹ്മദ് അൽ ഉബൈദലി പറഞ്ഞു.
ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുവിളക്കുകളുടെ സ്ഥാപനം, സുരക്ഷാ ബാരിക്കേഡുകളുടെ നിർമ്മാണം, റോഡിലെ അടയാളങ്ങൾ പതിക്കൽ, 29 കിലോമീറ്റർ നീളത്തിലുള്ള ജലവിതരണ ലൈനുകൾ, 31 കിലോമീറ്റർ നീളത്തിലെ ഇലക്ട്രിക് കേബിളുകൾ സ്ഥാപിക്കൽ, 100 കിലോമീറ്റർ നീളത്തിൽ ടെലികമ്മ്യൂണിക്കേഷൻ ലൈനുകൾ സ്ഥാപിക്കൽ തുടങ്ങിയവയും മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്നതായി അൽ ഉബൈദലി പറഞ്ഞു.
384.5 മില്യൻ റിയാലാണ് മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായി ആകെ ചെലവായത്. റൗദത് റാഷിദ് റോഡ് വികസന പദ്ധതിയിലെ ഏറ്റവും പ്രധാന ഘട്ടവും മൂന്നാം ഘട്ടം തന്നെ. പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങൾ നിർമ്മാണം പൂർത്തിയാക്കി 2016 ഒക്ടോബറിൽ ഗതാഗതത്തിനായി അശ്ഗാൽ തുറന്നു കൊടുത്തിരുന്നു.
