അഴുകിയ തക്കാളി; പരിശോധനയിൽ കമ്പനി കുടുങ്ങി
text_fieldsഡെലിവറി കമ്പനിയിൽ നടത്തിയ പരിശോധനയിൽ നിന്ന്
ദോഹ: ഡെലിവറി കമ്പനിയിൽനിന്നും അഴുകിയ തക്കാളി ലഭിച്ചതിനെ തുടർന്ന് ട്വിറ്ററിൽ പരാതി പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കമ്പനിക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചു.
സമൂഹ മാധ്യമത്തിലെ പരാതിയെ തുടർന്ന് ദോഹ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഇൻഡസ്ട്രിയൽ ഏരിയയിലെ കമ്പനി സ്റ്റോർ റെയ്ഡ് നടത്തുകയും അഴുകിയ തക്കാളികൾ പിടികൂടുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്ത ശരിവെച്ച ആരോഗ്യ വിഭാഗം പരിശോധകർ, ഭക്ഷ്യവസ്തുക്കൾ നിയമാനുസൃതമല്ലാത്ത രീതിയിൽ സംഭരിച്ചുവെച്ചതായും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംഭരണവും കൈമാറ്റമെന്നും കണ്ടെത്തുകയും ചെയ്തു.
ഫുഡ് കൺേട്രാൾ റെഗുലേഷനുമായി ബന്ധപ്പെട്ട 1990ലെ എട്ടാം നമ്പർ നിയമപ്രകാരം കമ്പനിക്കെതിരെ ദോഹ മുനിസിപ്പാലിറ്റി അധികൃതർ നിയമനടപടി സ്വീകരിക്കുകയും പിടികൂടിയവ ഭക്ഷ്യയോഗ്യമല്ലാത്തതിനെ തുടർന്ന് നശിപ്പിക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് ഭക്ഷ്യവിഭവങ്ങൾ ഡെലിവറി ചെയ്യുന്നതിന് മുമ്പായി കാലാവധിയും ഗുണമേന്മയും കൃത്യമായി ഉറപ്പുവരുത്തണമെന്നും മന്ത്രാലയം കമ്പനിക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

