റോൾ കാൾ’ നവോദയ പൂർവവിദ്യാർഥി സംഗമം
text_fieldsഅഖിലേന്ത്യ നവോദയ പൂർവവിദ്യാർഥി സംഘടന ഖത്തർ ചാപ്റ്റർ ഷഹാനിയ അൽ ഗല
പാർക്കിൽ ഒത്തുചേർന്നപ്പോൾ
ദോഹ: അഖിലേന്ത്യ നവോദയ പൂർവവിദ്യാർഥി സംഘടന ഖത്തർ ചാപ്റ്റർ നേതൃത്വത്തിൽ ഷഹാനിയ അൽ ഗല പാർക്കിൽ ഒത്തുചേർന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40ലധികം നവോദയയിൽ നിന്നുള്ള 150ഓളം പൂർവവിദ്യാർഥികൾ കുടുംബസമേതം പങ്കെടുത്തു.
നവോദയകാലത്തെ സ്മരണകളുയർത്തുന്ന കളികളും കലാപ്രകടനങ്ങളും അരങ്ങേറി. ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷത്തിൽ പൂർവവിദ്യാർഥികൾ തങ്ങളുടെ നവോദയകാലത്തെ ഓർമകൾ പങ്കുവെക്കുകയും നവോദയ സമൂഹത്തെ ഒന്നിപ്പിക്കുന്ന അതുല്യമായ ബന്ധം ആഘോഷിക്കുകയും ചെയ്തു.
‘റോൾ കാൾ 2024’ സംഗമത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും കൊല്ലം നവോദയയിലെ പൂർവ വിദ്യാർഥിയുമായ വിഷ്ണു ഗോപാലിനെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

