Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ്​​പോ​ർ​ട്സി​നും പ​ങ്ക്’

text_fields
bookmark_border
എ.സി.ഡി ഉച്ചകോടിയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പ​ങ്കെടുത്തു
summit
cancel
camera_alt

ദോ​ഹ​യി​ൽ ന​ട​ന്ന എ.​സി.​ഡി ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ് സം​സാ​രി​ക്കു​ന്നു. ഇന്ത്യൻ അംബാസഡർ വിപുൽ സമീപം.

​ദോ​ഹ: വ്യ​ക്തി​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ആ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​നം വ​ള​ർ​ത്തു​ന്ന​തി​നും സ്​​പോ​ർ​ട്സ് സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി. കാ​യി​ക ന​യ​ത​ന്ത്രം (സ്​​പോ​ർ​ട്സ് ഡി​േ​പ്ലാ​മ​സി) എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ കോ​ഓ​പ​റേ​ഷ​ൻ ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു അ​മീ​റി​ന്റെ വാ​ക്കു​ക​ൾ.

സ​ഹി​ഷ്ണു​ത​യു​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ കാ​യി​ക സം​സ്കാ​ര​ത്തി​ന് സു​പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ലും അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​ലും സ്​​പോ​ർ​ട്സി​ന്റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ച്ച താ​യ്‍ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി പ​യേ​തു​ങ്താ​ൻ ഷി​ന​വ​ത്ര പ​റ​ഞ്ഞു.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്തി വ​ർ​ധി​ക്കു​ന്ന​താ​യും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. യു​വ​​ജ​ന​കാ​ര്യ​ത്തി​ലും കാ​യി​ക​രം​ഗ​ത്തും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ഇ​ന്ത്യ​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സി​ങ് പ​ങ്കു​വെ​ച്ചു.

സാ​​ങ്കേ​തി​ക ​സ​മ്പ​ദ്‍വ്യ​വ​സ്ഥ​യി​ലെ ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് ഡി​ജി​റ്റ​ൽ ലോ​ക​ത്തെ സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

ഉച്ചകോടിയുടെ പ്രമേയമായി ‘സ്​പോർട്സ് ഡി​േപ്ലാമസി’ തെരഞ്ഞെടുത്തതിന്റെ അഭിനന്ദിച്ച മന്ത്രി, രാജ്യങ്ങൾക്കിടയിൽ ബന്ധം ശക്തമാക്കാൻ സ്​പോർട്സിന് കഴിയുമെന്ന് പറഞ്ഞു. സാ​ങ്കേതിക അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, സ്കിൽ ഡെവലപ്മെന്റ്, പുനരുപയോഗം ഊർജം, സുസ്ഥിര വികസനം തുടങ്ങിയ മേഖലയിലെ ഇന്ത്യയുടെ കാഴ്ചപ്പാടും നേട്ടങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Role of sports in ensuring peace
Next Story