Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ര്‍പ്പി​ള്‍...

പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ​ക്ക് പി​ന്തു​ണ​യു​മാ​യി റോ​ക്കാ പ​വ​ര്‍ ജിം

text_fields
bookmark_border
പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ​ക്ക് പി​ന്തു​ണ​യു​മാ​യി റോ​ക്കാ പ​വ​ര്‍ ജിം
cancel
camera_alt

പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ​ക്ക് പി​ന്തു​ണ​യു​മാ​യി റോ​ക്കാ പ​വ​ര്‍ ജിം ​സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ

പ​രി​പാ​ടി​യി​ൽ​ പങ്കെടുത്തവർ

ദോ​ഹ: ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും അ​വ​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യി വി​സി​റ്റ് ഖ​ത്ത​ര്‍, വാ​ണി​ജ്യ -വ്യ​വ​സാ​യ മ​ന്ത്രാ​ല​യം, കു​ടും​ബ -സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ സം​രം​ഭ​ത്തി​ന് പി​ന്തു​ണ​യു​മാ​യി റോ​ക്കാ പ​വ​ര്‍ ജിം. ​ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച് പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ സം​രം​ഭ​ത്തി​ൽ റോ​ക്കാ പ​വ​ര്‍ ജിം ​പ​ങ്കാ​ളി​ക​ളാ​യി.

പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ ഒ​രു സാ​മൂ​ഹി​ക പ്ര​ചാ​ര​ണം മാ​ത്ര​മ​ല്ല, മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

'പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ ഞ​ങ്ങ​ള്‍ക്ക് അ​ഭി​മാ​ന​മു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് സ​മൂ​ഹ​ത്തി​ന്റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും തു​ല്യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഓ​രോ സ്ഥാ​പ​ന​ത്തി​ന്റെ​യും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ആ​രോ​ഗ്യം, ഫി​റ്റ്ന​സ്, ക്ഷേ​മം എ​ന്നി​വ എ​ല്ലാ​വ​ര്‍ക്കും ഒ​രു​പോ​ലെ ല​ഭ്യ​മാ​ക​ണ​മെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. അ​തു​കൊ​ണ്ടാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യും ഈ ​സം​രം​ഭ​ത്തോ​ടൊ​പ്പം കൈ​കോ​ര്‍ക്കു​ക​യും ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി റോ​ക്കാ പ​വ​ര്‍ ജി​മ്മി​ലെ മാ​നേ​ജ്‌​മെ​ന്റും ജീ​വ​ന​ക്കാ​രും ചേ​ര്‍ന്ന് ബോ​ധ​വ​ല്‍ക്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു. പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ​യു​ടെ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന പ്ല​ക്കാ​ര്‍ഡു​ക​ളു​മാ​യി സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ന​ട​ത്തി​യ റാ​ലി​യി​ലൂ​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്ള ഐ​ക്യ​ദാ​ര്‍ഢ്യ​വും പി​ന്തു​ണ​യും പ്ര​ഖ്യാ​പി​ച്ചു. ച​ട​ങ്ങി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ നി​ഖി​ല്‍ ന​സീ​ര്‍, സൂ​പ്പ​ര്‍വൈ​സ​ര്‍ സ​ബ്രി​ന, മാ​നേ​ജ​ര്‍ ഫെ​ര്‍ഹ​ത് റെ​കി​യ, ഹെ​ഡ് കോ​ച്ച് ലു​ഖ്മാ​ന്‍, കോ​ച്ചു​മാ​രാ​യ ലു​ഐ, അ​നീ​സ്, ന​മാ​ര മാ​ര്‍ട്ടി​നാ, എ​മെ​ലി​ന്‍ റോ​സ്‌​ക്വി​റ്റ​സ്, റി​സ​പ്ഷ​നി​സ്റ്റ് ത​ക്വ, ഹ​നാ ബെ​ന്‍സാ​ഫി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് കൂ​ടു​ത​ല്‍ സൗ​ഹൃ​ദ​പ​ര​മാ​യ ഫി​റ്റ്ന​സ് അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും അ​വ​രു​ടെ ആ​രോ​ഗ്യം, ആ​ത്മ​വി​ശ്വാ​സം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qattargym
News Summary - പ​ര്‍പ്പി​ള്‍ സാ​റ്റ​ര്‍ഡേ​ക്ക് പി​ന്തു​ണ​യു​മാ​യി റോ​ക്കാ പ​വ​ര്‍ ജിം
Next Story