കണ്ണടക്കാതെ റോഡിലെ കാമറകൾ; നിയമലംഘനങ്ങൾ കുറഞ്ഞു
text_fieldsഖത്തറിലെ തിരക്കേറിയ റോഡുകളിലൊന്ന്
ദോഹ: സീറ്റ് ബെൽട്ട് ഇടാത്തവരെയടക്കം പിടിക്കാനുള്ള പ്രത്യേക കാമറകൾ സജ്ജമാക്കിയതോടെ രാജ്യത്തെ റോഡ് ഇൻറർസെക്ഷനുകളിലെ ഗതാഗത നിയമലംഘനം ഏറെ കുറഞ്ഞു. ഇൻറർസെക്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലുമുള്ള എല്ലാവിധ നിയമലംഘനങ്ങളും പിടികൂടാൻ കഴിയുന്ന പ്രത്യേക നിരീക്ഷണ കാമറകളാണ് ആറുമാസം മുേമ്പ സ്ഥാപിച്ചത്. നിയമലംഘനങ്ങൾ ഈ കാമറകൾ രേഖപ്പെടുത്താൻ തുടങ്ങിയതോടെ മിക്കവരും നിയമം പാലിക്കാനും തുടങ്ങിയിട്ടുണ്ട്. വേഗത കുറച്ച് ഓടിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കൽ, മൊൈബൽ ഫോൺ ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവ പാലിക്കാൻ ഇപ്പോൾ ൈഡ്രവർമാർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്.
ഇൻറർസെക്ഷനുകളിലും റോഡ് സിഗ്നലുകളിലും മഞ്ഞ ബോക്സുകളിൽ വാഹനം നിർത്തുന്ന നിയമലംഘനങ്ങളാണ് കാമറകൾ കൂടുതലായി രേഖപ്പെടുത്തുന്നത്. ഇതിനാൽ, നിയമം പാലിച്ച് പരമാവധി സൂക്ഷിച്ച് വാഹനമോടിക്കാൻ നിർബന്ധിതരാകുകയാണ് ഡ്രൈവർമാരെന്ന് ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് ഗതാഗത അവബോധ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു. ഈദ് ദിനങ്ങളിലെ പ്രധാന നിയമലംഘനങ്ങൾ ട്രാഫിക് സിഗ്നലുകൾ മറികടക്കുന്നതാണ്. ഇതുമൂലം പെരുന്നാൾ ദിനങ്ങളിൽ ചെറിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
പെരുന്നാൾ ദിനത്തിലും പിറ്റേദിവസവും കാര്യമായ ഗതാഗത പ്രശ്നങ്ങളോ അപകടങ്ങേളാ രാജ്യത്ത് ഉണ്ടായിട്ടില്ല. കോവിഡ് സാഹചര്യമായതിനാൽ വാഹനങ്ങളിൽ ചട്ടപ്രകാരമുള്ള യാത്രക്കാരാണോ ഉള്ളത്, മാസ്ക് ധരിച്ചിട്ടുണ്ടോ, ഇഹ്തിറാസ് ഉണ്ടോ എന്നീ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഖ്വിയയുമായി സഹകരിച്ചാണ് ഇക്കാര്യത്തിൽ ഗതാഗതവകുപ്പ് പ്രവർത്തിക്കുന്നത്.
ബോധവത്കരണമടക്കമുള്ള പരിപാടികളും ഉന്നതനിലവാരത്തിലുള്ള റോഡ് സൗകര്യങ്ങളും രാജ്യത്ത് അപകടങ്ങൾ കുറയാനും അത് മൂലമുള്ള മരണങ്ങൾ കുറയാനും കാരണമായിട്ടുണ്ട്. 2019നെ അപേക്ഷിച്ച് 2020ൽ ഇത്തരത്തിലുള്ള മരണങ്ങൾ കുറഞ്ഞിട്ടുണ്ട്.
2020ൽ 138 മരണങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. ഇതിൽ 69 പേരും മോട്ടോർ ൈസക്കിൾ ഓടിച്ചവരായിരുന്നു. 26 പേർ മറ്റ് വാഹനയാത്രക്കാരായിരുന്നു. 43 പേരാകട്ടെ കാൽനടക്കാരും. എന്നാൽ 2019ൽ വാഹനാപകടത്തെ തുടർന്ന് 154 പേരാണ് മരിച്ചത്. 2015ൽ അപകടമരണം 227 ആയിരുന്നു. 2019ൽ ഇത് ഏറെ കുറഞ്ഞ് 154 ആയി.
2016ലെ റോഡപകടങ്ങൾ 178 ആണ്. 2017ൽ ഇത് 177 ആയി. 2018ൽ ഇത് 168 ആയിമാറുകയും ചെയ്തു. കഴിഞ്ഞ വർഷം നടന്ന 90.1 ശതമാനം അപകടങ്ങളും നിസ്സകരമായിരുന്നു. അതായത് ഇത്തരത്തിൽ കഴിഞ്ഞ വർഷമുണ്ടായ ചെറിയ അപകടങ്ങൾ 7155 ആയിരുന്നു. 8.2 ശതമാനം അപകടങ്ങളും, അതായത് 648 എണ്ണം ഗുരുതരസംഭവങ്ങളായിരുന്നു. ആകെയുള്ള മരണം 1.7 ശതമാനമാണ്. അതായത് 138 മരണങ്ങൾ. വാഹനാപകടങ്ങളുടെ പ്രധാനകാരണം അശ്രദ്ധയോടെയുള്ള ൈഡ്രവിങ് ആണ്.
ഇക്കാരണത്താലാണ് ആകെയുള്ള അപകടങ്ങളിൽ 42.4 ശതമാനവും ഉണ്ടാകുന്നത്. മറ്റ് വാഹനങ്ങളുമായി വേണ്ടത്ര അകലം പാലിക്കാത്തതിനാലാണ് 21.9 ശതമാനം അപകടങ്ങൾ ഉണ്ടായത്. ഇതാണ് രണ്ടാമത്തെ അപകടകാരണം. 2020ൽ 15,74,812 (1.5 മില്യൺ) ഗതാഗതനിയമലംഘനങ്ങളാണ് ഉണ്ടായത്. ഇത് 2019നേക്കാൾ 20.1ശതമാനം കുറവാണ്. 2019ൽ 1,969,896 (1.9 മില്യൺ) നിയമലംഘനങ്ങളാണ് ഉണ്ടായത്.
ബൈക്കുകൾ ഓടിക്കുേമ്പാൾ ൈഡ്രവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംഭവങ്ങളും ഉണ്ട്. ഇതാണ് ഖത്തറിൽ ഇപ്പോൾ അധികൃതർ നേരിടുന്ന മറ്റൊരു തലവേദന. കോവിഡ് സാഹചര്യത്തിൽ ഭക്ഷണത്തിെൻറ ഹോം ഡെലിവറി കൂടിയിട്ടുണ്ട്. ഇതിനാൽതന്നെ ഡെലിവറി ബോയ്മാർ വൻവേഗതയിലാണ് ബൈക്ക് ഓടിക്കുന്നത്. എന്നാൽ, ബോധവത്കരണ പരിപാടികളിലൂടെ ഡെലിവറിബോയ്മാർ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിെൻറ ഗുണം കാണുന്നുണ്ടെന്നും അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.