Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ഡു​ക​ൾ...

റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്​

text_fields
bookmark_border
റോ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്​
cancel

ദോ​ഹ: ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഖ​ത്ത​റി​ൽ റോ​ഡ​പ​ക​ട മ​ര​ണ​നി​ര​ക്കി​ൽ 61 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി പ​ഠ​നം.

ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ റോ​ഡ് സു​ര​ക്ഷ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ഹ​മ​ദ് േട്രാ​മ സെൻറ​ർ (എ​ച്ച്.​ടി.​സി) 2011-2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലു​ണ്ടാ​യ റോ​ഡ​പ​ക​ട​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്ത് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സെ​ക്ക​ൻ​ഡ് ഡീ​ക്കേ​ഡ് ഓ​ഫ് ആ​ക്​​ഷ​ൻ ഫോ​ർ റോ​ഡ് സേ​ഫ്റ്റി പ​രി​പാ​ടി​യു​ടെ ആ​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ എ​ച്ച്.​എം.​സി േട്രാ​മ സ​ർ​വി​സ​സ്​ മേ​ധാ​വി ഡോ. ​ഹ​സ​ൻ ആ​ൽ​ഥാ​നി അ​വ​ത​രി​പ്പി​ച്ച പ്ര​സേ​ൻ​റ​ഷ​നി​ലാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന മ​ര​ണ​നി​ര​ക്ക് കു​റ​ക്കു​ക​യോ ത​ട​യു​ക​യോ ആ​യി​രു​ന്നു പ്ര​ഥ​മ ഡീ​ക്കേ​ഡ് ഓ​ഫ് ആ​ക്​​ഷ​ൻ ഫോ​ർ റോ​ഡ് സേ​ഫ്റ്റി​യു​ടെ ല​ക്ഷ്യ​മെ​ന്നും റോ​ഡ് സു​ര​ക്ഷാ മാ​നേ​ജ്മെൻറ്, സേ​ഫ​ർ റോ​ഡ് ആ​ൻ​ഡ് മൊ​ബി​ലി​റ്റി, സേ​ഫ​ർ വെ​ഹി​ക്കി​ൾ, സേ​ഫ​ർ റോ​ഡ് യൂ​സേ​ർ​സ്, പോ​സ്​​റ്റ് ക്രാ​ഷ് റെ​സ്​​പോ​ൺ​സ്​ എ​ന്നീ അ​ഞ്ച് സ്​​തം​ഭ​ങ്ങ​ളി​ലൂ​ന്നി ദേ​ശീ​യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ലൂ​ടെ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കി​യ​തെ​ന്നും ഡോ. ​ആ​ൽ​ഥാ​നി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ ഒ​രു​ല​ക്ഷം പേ​രി​ൽ റോ​ഡ് അ​പ​ക​ട മ​ര​ണ​നി​ര​ക്ക് 61 ശ​ത​മാ​നം കു​റ​ഞ്ഞു​വെ​ന്നും ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​സൂ​ത്ര​ണ​ത്തിെൻറ​യും സ​ഹ​ക​ര​ണ​ത്തിെൻറ​യും ഫ​ല​മാ​ണി​തെ​ന്നും പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, അ​ശ്ഗാ​ൽ, ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ട്രാ​ൻ​സ്​​പോ​ർ​ട്ടേ​ഷ​ൻ ആ​ൻ​ഡ് സേ​ഫ്റ്റി സെൻറ​ർ, ഹ​മ​ദ് േട്രാ​മ സെൻറ​ർ എ​ന്നി​വ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2011 മു​ത​ൽ 2020 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഖ​ത്ത​ർ ജ​ന​സം​ഖ്യ​യി​ൽ 70 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഹ​മ​ദ് േട്രാ​മ സെൻറ​ർ പു​റ​ത്തു​വി​ട്ട പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം 858 ജീ​വ​നു​ക​ളെ മ​ര​ണ​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി. റോ​ഡ് അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ൽ 80 ശ​ത​മാ​ന​വും ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. റോ​ഡ് സു​ര​ക്ഷ​ക്കാ​യു​ള്ള സെ​ക്ക​ൻ​ഡ് ഡീ​ക്കേ​ഡ് ഓ​ഫ് ആ​ക്​​ഷ​ൻ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ​ങ്കാ​ളി​ക​ളും ചേ​ർ​ന്ന് എ​ല്ലാ​വ​ർ​ക്കും റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ മ​ൽ​കി പ​റ​ഞ്ഞു. റോ​ഡ് അ​പ​ക​ട മ​ര​ണ​നി​ര​ക്ക് കു​റ​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും ഭാ​വി​യി​ൽ കൂ​ടു​ത​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ബ്രി. ​ജ​ന​റ​ൽ അ​ൽ മ​ൽ​കി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road
Next Story