Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ൽ വ​ജ​ബ ഈ​സ്റ്റി​ലെ...

അ​ൽ വ​ജ​ബ ഈ​സ്റ്റി​ലെ റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
al wajaba east road
cancel
camera_alt

റോ​ഡ്, അ​നു​ബ​ന്ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ൽ വ​ജ​ബ ഈ​സ്റ്റ് മേ​ഖ​ല

ദോ​ഹ: അ​ൽ വ​ജ​ബ ഈ​സ്റ്റി​ലെ റോ​ഡ് അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യി പൊ​തു മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. ഖ​ത്ത​ർ ദേ​ശീ​യ വി​ഷ​ൻ 2030നോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും വി​പു​ല​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക എ​ന്ന അ​ഷ്ഗാ​ലി​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ൽ വ​ജ​ബ ഈ​സ്റ്റ് പ്ര​ദേ​ശ​ത്ത് ര​ണ്ട് പാ​ക്കേ​ജു​ക​ള​ട​ങ്ങു​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ റോ​ഡി​നൊ​പ്പം മ​ലി​ന​ജ​ല, മ​ഴ​വെ​ള്ള ഡ്രെ​യി​നേ​ജ് ശൃം​ഖ​ല​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് എ​ൻ​ജി. അ​ൽ ഉ​തൈ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

17 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്റെ നി​ർ​മാ​ണ​മാ​ണ് പ്ര​ധാ​ന​മെ​ന്ന് പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ല്ല അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. തെ​രു​വ് വി​ള​ക്കു​ക​ൾ, ദി​ശാ സൂ​ച​ക​ങ്ങ​ൾ പോ​ലു​ള്ള ഗ​താ​ഗ​ത സു​ര​ക്ഷാ ഘ​ട​ക​ങ്ങ​ൾ, 29 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ഇ​രു​ദി​ശ​ക​ളി​ലേ​ക്കു​മു​ള്ള സൈ​ക്കി​ൾ, കാ​ൽ​ന​ട പാ​ത, 2800ല​ധി​കം കാ​ർ പാ​ർ​ക്കി​ങ് എ​ന്നി​വ​യും പാ​ക്കേ​ജി​ലു​ൾ​പ്പെ​ടും. പ്രാ​ദേ​ശി​ക​മാ​യി വി​ക​സി​പ്പി​ച്ച വ​സ്തു​ക്ക​ളാ​ണ് നി​ർ​മാ​ണ​ത്തി​ലു​ട​നീ​ളം ഉ​പ​യോ​ഗി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road developmentQatar NewsAl Wajaba East Road
News Summary - Road development completed
Next Story