ഹാസിം അൽ തിമൈദ് സ്ട്രീറ്റ് അടച്ചിടും
text_fieldsദോഹ: അടിസ്ഥാന സൗകര്യ വികസന ഭാഗമായി ദോഹയിലെ ഹാസിം അൽ തിമൈദ് സ്ട്രീറ്റ് റോഡിന്റെ ഒരു ഭാഗം ഇരുവശത്തേക്കും ജൂലൈ 20 വരെ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. റൗണ്ട് എബൗട്ടിൽനിന്ന് ബർഗ ഹലീമ സ്ട്രീറ്റിലേക്കുള്ള ഭാഗമാണ് അടക്കുന്നത്. ബർഗ ഹലീമ സ്ട്രീറ്റ് ഭാഗത്തേക്ക് പോകുന്നവർക്ക് ഉം ഷഹ്റൈൻ സ്ട്രീറ്റിലേക്കും തുടർന്ന് ഇടതുവശം ഇംനീഫ സ്ട്രീറ്റിലേക്കും തിരിയാം.
ബർഗ ഹലീമ സ്ട്രീറ്റിൽനിന് ഹാസിം അൽ തിമൈദ് സ്ട്രീറ്റിലേക്ക് വരുന്നവർ സ്ട്രീറ്റ് 332-ലേക്ക് ഇടത്തേക്ക് തിരിഞ്ഞ് പോകാം. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ഇവിടെ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അനുവദനീയമായ വേഗപരിധി പാലിക്കണമെന്നും ദിശാസൂചനകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
