Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറോ​ഡ​പ​ക​ട​ങ്ങ​ൾ...

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു: ഖ​ത്ത​റിെൻറ ശ്ര​മ​ങ്ങ​ൾ വി​ജ​യ​ത്തി​ലേ​ക്ക്

text_fields
bookmark_border
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞു:  ഖ​ത്ത​റിെൻറ ശ്ര​മ​ങ്ങ​ൾ വി​ജ​യ​ത്തി​ലേ​ക്ക്
cancel
camera_alt??????? ????????????????? ???? ?????????? ??????????????????? ???????? ????????????????? ??????????? ??????? ?????? ??????? ??????????? ????? ??? ??????????? ?????? ????????????????

ദോ​ഹ: നി​ര​ത്തു​ക​ളി​ൽ ചോ​ര ചി​ന്തു​ന്ന അ​പ​ക​ട​ക​ര​വും അ​ശ്ര​ദ്ധ​വു​മാ​യ ഡ്രൈ​വി​ങ്ങി​നെ​തി​രെ ഖ​ത്ത​ർ ന ​ട​ത്തി​യ ന​ട​പ​ടി​ക​ളും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും ഫ​ല​ത്തി​ലേ​ക്ക്. റോ​ഡ​പ​ക​ട​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ഗ​ണ ്യ​മാ​യി നി​ര​ക്കി​ലാ​ണ് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ വി​ശ​ദ ീ​ക​രി​ച്ച് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ‍‍യ​റ​ക്ട​റേ​റ്റാ​ണ് ഡി​പ്പാ​ർ​ട്ട്മ​െൻറ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളു​ടെ ഫ​ല ം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

2019 ൽ ​ഗുരുതരമാ​യ അ​പ​ക​ട​ങ്ങ​ൾ 13 ശ​ത​മാ​നം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ട്രാ​ഫി ​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് സാ​ദ് അ​ൽ ഖാ​ർ​ജി വി​ശ​ദീ​ക​രി​ച്ചു. 2019 ൽ ​രേ​ഖ​പ്പെ​ടു​ത് തി​യ 97 ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ളും ഗു​രു​ത​ര​മാ​യ പ​രി​ക്കി​ല്ലാ​ത്ത​താ​യി​രു​ന്നു. അ​തേ​സ​മ​യം ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റ 0.3 ശ​ത​മാ​നം അ​പ​ക​ട​മു​ണ്ടാ​യ​പ്പോ​ൾ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ അ​പ​ക​ട​ങ്ങ​ൾ കേ​വ​ലം 0.1 ശ​ത​മാ​നം മാ​ത്ര​മാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. 2019 ൽ ​ആ​കെ 154 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2018 ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ മ​ര​ണ​നി​ര​ക്ക് 168 ആ​യി​രു​ന്നു. ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ 2019 ൽ 16.2 ​ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ട്രാ​ഫി​ക് അ​പ​ക​ട തീ​വ്ര​ത സൂ​ചി​ക 2018 ൽ ​ര​ജി​സ്്റ്റ​ർ ചെ​യ്ത ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 15.8 ശ​ത​മാ​നം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സ്്റ്റാ​റ്റി​സ്്റ്റി​ക്ക​ൽ അ​നാ​ലി​സി​സ് ഓ​ഫി​സ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ഇ​ബ്രാ​ഹിം സാ​ദ് അ​ൽ സു​ലൈ​തി​യാ​ണ് സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ വി​ശ​ദ​മാ​ക്കി​യ​ത്. രാ​ജ്യ​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 4.3 ശ​ത​മാ​നം വ​ർ​ധ​ന​യും ലൈ​സ​ൻ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 5.5ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടും അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ൽ മി​ക​ച്ച നേ​ട്ട​മാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ട്രാ​ഫി​ക് അ​പ​ക​ട​ത്തി​െൻറ നി​ര​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ അ​വ​യെ​ല്ലാം ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ൾ കു​റ​വാ​ണ്. മാ​ത്ര​മ​ല്ല, ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ നി​ര​ക്കി​നേ​ക്കാ​ൾ 47 ശ​ത​മാ​നം കു​റ​വു​മാ​ണ്. അ​തു​പോ​ലെ, ഖ​ത്ത​റി​ലെ ഒ​രു ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ​ടു​ത്താ​ൽ ട്രാ​ഫി​ക് മ​ര​ണ നി​ര​ക്ക് ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ൾ 85.5 ശ​ത​മാ​ന​വും ട്രാ​ഫി​ക് അ​പ​ക​ട തീ​വ്ര​ത സൂ​ചി​ക ആ​ഗോ​ള ശ​രാ​ശ​രി​യേ​ക്കാ​ൾ 46.7 ശ​ത​മാ​ന​വും കു​റ​വാ​ണ് - അ​ൽ സു​ലൈ​തി പ​റ​ഞ്ഞു.

2019 ൽ ​ഖ​ത്ത​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ റോ​ഡ് ട്രാ​ഫി​ക് മ​ര​ണ​നി​ര​ക്കും ആ​ഗോ​ള സൂ​ച​ക​ങ്ങ​ളി​ൽ​നി​ന്നും അ​നു​പാ​ത​ങ്ങ​ളി​ൽ നി​ന്നും ഗ​ണ്യ​മാ​യ കു​റ​വ് കാ​ണി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ട്രാ​ഫി​ക് അ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 31.3 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മ​ര​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച ത​ന്ത്ര​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്നു​വെ​ന്ന് ഇ​ത് തെ​ളി​യി​ക്കു​ന്നു - അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ത്ത​ര​മൊ​രു നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മ​െൻറ്, ദേ​ശീ​യ ട്രാ​ഫി​ക് സേ​ഫ്റ്റി ക​മ്മി​റ്റി, ആം​ബു​ല​ൻ​സ് സേ​വ​നം, പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി (അ​ഷ്ഗ​ൽ), മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം (എം​എം​ഇ), ഖ​ത്ത​റി​ലെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ, ഏ​ജ​ൻ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് സു​ര​ക്ഷാ പ​ങ്കാ​ളി​ക​ളു​ടെ പി​ന്തു​ണ​യെ അ​ൽ-​സു​ലൈ​തി പ്ര​ശം​സി​ച്ചു. ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​രു​ഷ​ന്മാ​രാ​ണ് (91.6ശ​ത​മാ​നം). ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രി​ൽ 48.1 ശ​ത​മാ​നം പേ​രും 20 നും 39 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഡ്രൈ​വ​ർ​മാ​രു​ടെ മ​ര​ണം 45.5 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​കെ 70 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ത്തി​ൽ 40 കേ​സു​ക​ളാ​ണു​ള്ള​ത്. ഇ​ത് 26 ശ​ത​മാ​ന​മാ​ണ്. ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ളി​ൽ 42 ഖ​ത്ത​റി​ക​ളാ​ണ് മ​രി​ച്ച​ത്.

ജ​ന​റ​ൽ ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ലി​യ പ​രി​ശ്ര​മ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ അ​ൽ-​ഖാ​ർ​ജി നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ കൂ​ടു​ത​ൽ ശ്ര​മം ന​ട​ത്തു​ക​യും വേ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കാ​ൽ​ന​ട മു​റി​ച്ചു​ക​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും തു​ര​ങ്ക​ങ്ങ​ളും പാ​ല​ങ്ങ​ളും അ​ഷ്ഗ​ൽ നി​ർ​മി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് കാ​ൽ​ന​ട അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​പ​ക​ട​മ​ര​ണ​ങ്ങ​ളി​ൽ 2019 ൽ 28.6 ​ശ​ത​മാ​ന​മാ​യി​രു​ന്നു കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ മ​ര​ണ​ങ്ങ​ൾ. ശ​ത​മാ​നം ഭാ​വി​യി​ൽ പൂ​ജ്യം ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsroad accidents
News Summary - road accidents-qatar-gulf news
Next Story