Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
19.90 രൂപ @ 1 റി​യാ​ൽ
cancel

ദോ​ഹ: തു​ർ​ക്കി​യി​ലെ സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ഇ​ന്ത്യ​ൻ രൂ​പ​ക്ക്​ വ​ൻ ഇ​ടി​വ്​ ത​ട്ടി​യ​തോ​ടെ രൂ​പ​യു​മാ​യു​ള്ള  വി​നി​മ​യ​നി​ര​ക്കി​ൽ ഖ​ത്ത​രി റി​യാ​ലി​ന്​ വ​ൻ മു​ന്നേ​റ്റം. ചൊ​വ്വാ​ഴ്​​ച ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന്​ 19.90 രൂ​പ ആ​ണ്​ ല​ഭി​ച്ച​ത്. യു.​എ​സ്​ ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കാ​ണ്​  വ​ന്ന​ത്. ഡോ​ള​റി​നെ​തി​രെ 69.62 ആ​ണ്​ രൂ​പ​യു​ടെ ചൊ​വ്വാ​ഴ്​​ച​ത്തെ മൂ​ല്യം. മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളു​ടെ​യും  വി​നി​മ​യ നി​ര​ക്ക്​ കൂ​ടി​യി​ട്ടു​ണ്ട്. ഒ​രു സൗ​ദി റി​യാ​ലി​ന്​ 18.66 രൂ​പ​യാ​ണ്​ ഇ​ന്ന​ല​ത്തെ വി​നി​മ​യ  നി​ര​ക്ക്. ഒ​മാ​ൻ റി​യാ​ലി​ന്​ 181 രൂ​പ. ബ​ഹ്​​റൈ​ൻ ദീ​നാ​റി​ന്​ 186 രൂ​പ കി​ട്ടി.
ഇ​ത്ര​യും വ​ലി​യ വി​നി​മ​യ വ്യ​ത്യാ​സം ച​രി​ത്ര​ത്തി​ലി​ല്ലാ​ത്ത​താ​ണെ​ന്ന്​​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രും പ്ര​വാ​സി​ക​ളും  ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 


തു​ർ​ക്കി​ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ആ​ഗോ​ള ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ ഡോ​ള​റി​െ​ൻ​റ മൂ​ല്യം  ഉ​യ​ർ​ത്തി​യ​ത്. അ​തേ സ​മ​യം രൂ​പ​യു​ടെ മൂ​ല്യം കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ നേ​ട്ട​മാ​യി. പ​ല​രും അ​വ​സ​രം മു​ത​ലാ​ക്കി നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. എ​ക്സ്ചേ​ഞ്ച് സെ​ൻ​റ​റു​ക​ളി​ലെ​ല്ലാം വ​ലി​യ  തി​ര​ക്കാ​ണ് ചൊ​വ്വാ​ഴ്​​ച അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ന്നാ​ൽ രൂ​പ​യു​ടെ ഇ​ടി​വ്​ താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും രൂ​പ ഉ​ട​ൻ തി​രി​ച്ചു​വ​രു​മെ​ന്നും സി​റ്റി​എ​ക്​​സ്​​േ​ച​ഞ്ച്​ സി.​ഇ.​ഒ ഷ​റ​ഫ്​ പി.​ഹ​മീ​ദ്​ പ്ര​തി​ക​രി​ച്ചു.  കഴിഞ്ഞ ഏ​പ്രി​ൽ, മേ​യ്​ മു​ത​ൽ തു​ട​ങ്ങി​യ രൂ​പ​യു​ടെ ഇ​ടി​വാ​ണ്​ ഇ​പ്പോ​ൾ ഏ​റ്റ​വും രൂ​ക്ഷ​മാ​യ നി​ല​യി​ലേ​​ക്ക്​  എ​ത്തി​യി​രി​ക്കു​ന്ന​ത്​. 
ജൂ​ലൈ ഒ​ന്നി​ന്​ 18.8005 രൂ​പ​യാ​ണ്​ ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന്​ ല​ഭി​ച്ച​ത്. ജൂ​ലൈ അ​ഞ്ചി​ന്​ ഇ​ത്​  18.918 രൂ​പ​യാ​യി.

ജൂ​ലൈ 19ന്​ ​18.9356 രൂ​പ​യി​ൽ എ​ത്തി. ജൂ​ലൈ 22നാ​ക​െ​ട്ട ഒ​രു റി​യാ​ലി​ന്​ 19.0098  രൂ​പ​യി​ലേ​ക്ക്​ വ​ന്നു. പി​ന്നീ​ട്​ ഇൗ ​നി​ര​ക്ക്​ 18ലേ​ക്ക്​ ത​ന്നെ വ​രി​ക​യാ​യി​രു​ന്നു. 
ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​ 18.769  രൂ​പ​യാ​യി​രു​ന്നു ഒ​രു റി​യാ​ലി​ന്​ ല​ഭി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ ആ​റി​നാ​ക​​െട്ട 18.9012 രൂ​പ​യി​ലേ​ക്ക്​ വ​ന്നു. പ​ത്താം​തീ​യ​തി  ഒ​രു ഖ​ത്ത​ർ റി​യാ​ലി​ന്​ ല​ഭി​ച്ച​താ​ക​െ​ട്ട 18.9762 രൂ​പ​യാ​ണ്. 12ാം തീ​യ​തി 18.9759 രൂ​പ​യാ​ണ്​ ഒ​രു  റി​യാ​ലി​ന്​ ല​ഭി​ച്ച​ത്. ഇ​താ​ണ്​ ഇ​ന്ന​ലെ 19.90ലേ​ക്ക്​ വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsriyal news
News Summary - riyal news-qatar-qatar news
Next Story