Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമൂല്യം വീണ്ടും...

മൂല്യം വീണ്ടും കുറഞ്ഞു; റിയാലിന്​ 20 രൂപ കടന്നു

text_fields
bookmark_border
മൂല്യം വീണ്ടും കുറഞ്ഞു; റിയാലിന്​ 20 രൂപ കടന്നു
cancel

ദോഹ: ഡോളർ ശക്​തമായതോടെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്​. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഒരു ഖത്തർ റിയാലിന്​ 20 രൂപ കടന്നു. ഒരു ഡോളറിന്​ 73.50 രൂപ വരെയെത്തിയ സാഹചര്യത്തിലാണ്​ ഇതി​​​െൻറ പ്രതിഫലനം റിയാൽ^ രൂപ വിനിമയത്തിലും പ്രകടമായത്​. മൂന്ന്​ മാസ​േത്താളമായി രൂപക്ക്​ തുടർച്ചയായി മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്​ ചരിത്രത്തിൽ ആദ്യമായി ഒരു റിയാലിന്​ 20 രൂപക്ക്​ മുകളിൽ ലഭിച്ചത്​. ബുധനാഴ്​ച 20.10 രൂപ വരെ ഒരു റിയാലിന്​ ലഭിച്ചിട്ടുണ്ട്​. മാസാദ്യത്തിൽ മികച്ച റേറ്റ്​ ലഭിക്കുന്നതിനാൽ ശമ്പളം ലഭിച്ച തുക മുഴുവൻ നാട്ടിലേക്ക്​ അയക്കാനെത്തുന്നവരുടെ തിരക്കും എക്​സ്​ചേഞ്ചുകളിൽ അനുഭവപ്പെടുന്നുണ്ട്​.


അമേരിക്ക^ ​ൈചന വ്യാപാര യുദ്ധം, അസംസ്​കൃത എണ്ണ വിലവർധന, ഇറാൻ ഉപരോധം തുടങ്ങിയവയെല്ലാം രൂപയുടെ മൂല്യം ഇടിയലിന്​ കാരണമായി സാമ്പത്തിക വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്​. അമേരിക്ക ഡോളറി​​​െൻറ പലിശ നിരക്ക്​ ഉയർത്തുന്നതും രൂപ ദുർബലമാകാൻ കാരണമാകും. നിലവിലെ സാഹചര്യത്തിൽ ഒരു ഡോളറിന്​ 76 രൂപ വരെയെത്തിയാൽ അത്​ഭുതപ്പെടേണ്ടതില്ലെന്ന്​ അൽ സമാൻ എക്​സ്​ചേഞ്ച്​ ഒാപറേഷൻസ്​ മാനേജർ സുബൈർ അബ്​ദുൽ റഹ്​മാൻ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു.


ഇൗ സാഹചര്യത്തിൽ ഒരു ഖത്തർ റിയാലിന്​ 21.50 രൂപ വരെ എത്താനും സാധ്യതയുണ്ട്​. അതേസമയം, കടം വാങ്ങിയും ബാങ്ക്​ വായ്​പയെടുത്തും നാട്ടിലേക്ക്​ പണം അയക്കുന്ന പ്രവണതയുണ്ടെന്നും ഇത്​ പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ലെന്നും സുബൈർ അബ്​ദുൽ റഹ്​മാൻ പറഞ്ഞു. ഇവിടെ നിന്ന്​ അയക്കു​േമ്പാൾ കൂടുത​ൽ പണം ലഭിക്കുന്നത്​ താൽക്കാലികമായി സന്തോഷിപ്പിക്കുമെങ്കിലും നാട്ടിലെ അവസ്ഥ സ​ുഖകരമാകില്ല. നാട്ടിൽ വിലക്കയറ്റം രൂക്ഷമാകുന്ന സ്ഥിതിയാണ്​ രൂപ ദുർബലമാകുന്നതിലൂടെ ഉണ്ടാകുകയെന്ന്​ സുബൈർ അബ്​ദുൽ റഹ്​മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsriyal moolyam
News Summary - riyal moolyam-qatar-qatar news
Next Story