റിയാദ മെഡിക്കൽ സെന്റർ ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ ആരംഭിച്ചു
text_fieldsദോഹ: ആരോഗ്യകരമായ അധ്യയന വർഷം ഉറപ്പാക്കുന്നതിനായും കുട്ടികളെ ആത്മവിശ്വാസത്തോടെ സ്കൂളിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി റിയാദ മെഡിക്കൽ സെന്റർ കുട്ടികൾക്കായി ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കർമം കുട്ടികൾ ചേർന്ന് നിർവഹിച്ചു. കുട്ടികളുടെ ആരോഗ്യവും ആരോഗ്യകരമായ വിദ്യാഭ്യാസവും ഉറപ്പാക്കുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിനായി, പീഡിയാട്രിക് സ്പെഷലിസ്റ്റുമാരുടെ നേതൃത്വത്തിൽ നിരവധി ആരോഗ്യ അവബോധ പരിപാടികളും പ്രത്യേക വെൽനെസ് പാക്കേജുകളും റിയാദ മെഡിക്കൽ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിനത്തിൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിന്റെ പ്രാധാന്യം പഠിപ്പിക്കുന്ന വിനോദ പരിപാടികളിലും ഗെയിമുകളിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ഇതിന്റെ ഭാഗമായി കുട്ടികൾക്കായുള്ള, ‘ഹെൽത്തി ജൂനിയേഴ്സ്’ ആരോഗ്യ സംരക്ഷണ പാക്കേജ് അവതരിപ്പിക്കുകയും ചെയ്തു. അധ്യയന വർഷം തുടങ്ങുന്ന കുട്ടികളുടെ സമഗ്ര ആരോഗ്യ പരിപാലനത്തിന് മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്ന വിധത്തിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
ആരോഗ്യകരമായ തലമുറയെ വളർത്തിയെടുക്കുന്നതിനുള്ള റിയാദ മെഡിക്കൽ സെന്ററിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ‘ബാക്ക് ടു സ്കൂൾ’ കാമ്പയിനും ഹെൽത്തി ജൂനിയേഴ്സ് ഹെൽത്ത് ആൻഡ് വെൽനെസ് പാക്കേജ് എന്നിവയും അവതരിപ്പിച്ചിട്ടുള്ളത്. റിയാദയിൽ കുട്ടികളുടെ വിഭാഗത്തിൽ എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
ദോഹ സി റിങ് റോഡിൽ പ്രവർത്തിക്കുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്ററായ റിയാദ മെഡിക്കൽ സെന്ററിൽ 15ലധികം സ്പെഷാലിറ്റികളും 25 ലധികം വിദഗ്ധരായ ഡോക്ടർമാരും സേവനമനുഷ്ഠിക്കുന്നു. കൂടാതെ റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറപ്പി തുടങ്ങിയ വിഭാഗങ്ങളുടെ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

