സ്ത്രീ സുരക്ഷ കാമ്പയിനുമായി റിയാദ മെഡിക്കൽ സെന്റർ
text_fieldsറിയാദ മെഡിക്കൽ സെന്റർ ഷീ കെയർ പാക്കേജ്, നർച്ചർ നോട്ട്സ് പ്രകാശനം ഡോ. ശ്രീലക്ഷ്മി, ഡോ. വിജയലക്ഷ്മി എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദോഹ: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി സമഗ്രമായ ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ’ഷീ കെയർ’ കാമ്പയിനും നർച്ചർ നോട്ട്സും പുറത്തിറിക്കി റിയാദ മെഡിക്കൽ സെന്റർ. സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ മുൻകൂട്ടി തിരിച്ചറിയുവാനും ഹോർമോൺ പരിശോധനകൾ നടത്തുന്നതിനുമുള്ള പാക്കേജുകൾ കാമ്പയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രപരിശോധനകൾ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്ന ഗൈനക്കോളജി ട്രീറ്റ്മെന്റ്, വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളുടെ കൺസൾട്ടേഷൻ എന്നിവയും പാക്കേജിൽ ഉൾപ്പെടുന്നു. കാമ്പയിന്റെ ഭാഗമായി ഗർഭധാരണത്തിനു മുമ്പും ശേഷവുമുള്ള പരിചരണത്തിനു സഹായകമാവുന്ന ’നർച്ചർ നോട്ട്സ്’ ഹാൻഡ് ബുക്കും പുറത്തിറക്കി. പ്രസവത്തിന് മുമ്പുള്ള പരിചരണം, തയാറെടുപ്പ്, പ്രസവാനന്തര ചികിത്സക്കാവശ്യമായ മാർഗനിർദേശങ്ങൾ തുടങ്ങി ഗർഭിണികളായ സ്ത്രീകൾക്കും സ്ത്രീജന്യ രോഗങ്ങൾക്ക് ചികിത്സ നേടുന്ന എല്ലാ സ്ത്രീകൾക്കും ഉൾക്കാഴ്ച നൽകുന്ന സമഗ്രമായ കൈപുസ്തകമാണ് ‘നർച്ചർ നോട്ട്സ്.
ഷീ കെയർ പാക്കേജിന്റെയും നർച്ചർ നോട്ട്സിന്റെയും പ്രകാശനം റിയാദ മെഡിക്കൽ സെന്റർ ഗൈനക്കോളജി വിദഗ്ധരായ ഡോ. വിജയലക്ഷ്മി, ഡോ ശ്രീലക്ഷ്മി എന്നിവർ ചേർന്ന് നിർവഹിച്ചു.
15 ലധികം സ്പെഷാലിറ്റികളും 25 ലധികം വിദഗ്ധരായ ഡോക്ടർമാരും സേവനമനുഷ്ടിക്കുന്ന ജെ.സി.ഐ അംഗീകൃത മൾട്ടി സ്പെഷാലിറ്റി ഹെൽത്ത് കെയർ ഫെസിലിറ്റിയാണ് റിയാദ മെഡിക്കൽ സെന്റർ. റേഡിയോളജി, ലബോറട്ടറി, ഫാർമസി, ഒപ്റ്റിക്കൽ, ഫിസിയോതെറാപ്പി തുടങ്ങി 18ലധികം ഡിപ്പാർട്ടുമെന്റുകളുടെ സേവനം റിയാദ മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. രാവിലെ ഏഴ് മുതൽ രാത്രി 12 മണിവരേക്കും വെള്ളിയാഴ്ചയടക്കം എല്ലാ ദിവസവും റിയാദ മെഡിക്കൽ സെന്റർ തുറന്ന് പ്രവർത്തിക്കുന്നു.

