റിയാദ മെഡിക്കല്‍ സെന്റര്‍ ഡയബ് ഫ്രീ പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsറിയാദ മെഡിക്കല്‍ സെന്റര്‍ ‘ഡയബ് ഫ്രീ -ബ്രേക്ക് ഷുഗര്‍ ചെയിന്‍സ്’ വെല്‍നസ് പ്രോഗ്രാമിന്റെ
ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ നിർവഹിക്കുന്നു
ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ ‘ഡയബ് ഫ്രീ -ബ്രേക്ക് ഷുഗര്‍ ചെയിന്‍സ്’ വെല്‍നസ് പ്രോഗ്രാം സംഘടിപ്പിച്ചു.
പ്രമേഹത്തെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളും ബോധവത്കരണവും ഉള്‍ക്കൊള്ളിച്ച് നടത്തിയ പരിപാടി ശ്രദ്ധേയമായി. ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനുപകരിക്കുന്ന ഫിറ്റ്നസ് സെഷനുകള്‍, പ്രമേഹബോധവത്കരണ ഇടപെടലുകള്‍ എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. റിയാദ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ജംഷീര്‍ ഹംസ കാമ്പയിന് ഉദ്ഘാടനം ചെയ്തു. റിയാദ മെഡിക്കല്‍ സെന്റര്‍ ജീവനക്കാരുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ഊര്‍ജസ്വലമാക്കി.
ഇതോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്റര്‍ എല്ലാവര്ക്കും അനുയോജ്യമായ വിധത്തിലുള്ള വിവിധ ആരോഗ്യ പരിശോധനാ പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങളെ പ്രാരംഭത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിക്കുന്ന പാക്കേജുകളില്‍ ആരോഗ്യമേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാദ മെഡിക്കല്‍ സെന്റര്‍ മുന്നോട്ടുവെക്കുന്ന ‘ഇന്‍സ്പയറിങ് ബെറ്റര്‍ ഹെല്‍ത്ത്’ എന്ന സന്ദേശത്തിലേക്ക് ജീവനക്കാരെ ശാക്തീകരിക്കുന്നതില്‍ ഡയബ് ഫ്രീ പ്രോഗ്രാം പ്രധാന പങ്കുവഹിച്ചു.
സി റിങ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെ.സി.ഐ അംഗീകൃത മള്‍ട്ടി സ്പെഷാലിറ്റി ഹെല്‍ത്ത് കെയര്‍ സംരംഭമായ റിയാദ മെഡിക്കല്‍ സെന്ററില്‍, 15ലധികം സ്പെഷാലിറ്റികളും 30ലധികം ഡോക്ടര്‍മാരുടേയും സേവനം ലഭ്യമാണ്. റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി, ഒപ്റ്റിക്കല്‍സ്, ഫിസിയോതെറപ്പി തുടങ്ങി നിരവധി സേവനങ്ങളാണ് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്നത്. മികച്ച ഗുണനിലവാരവും സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന തരത്തിലുള്ള ആരോഗ്യ പരിചരണവും സ്ഥാപനം ഉറപ്പുനല്‍കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

