റിയാദ് പുസ്തകമേളയിൽ ശ്രദ്ധേയമായി ഖത്തർ സാന്നിധ്യം
text_fieldsറിയാദ് പുസ്തകമേളയിലെ ഖത്തർ പവിലിയൻ
ദോഹ: സൗദി അറേബ്യയിലെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയ സാന്നിധ്യമായി ഖത്തറിൽ നിന്നുള്ള പ്രസിദ്ധീകരണാലയങ്ങൾ. ഒക്ടോബർ അഞ്ച് വരെ നീളുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ അറബ് രാജ്യങ്ങൾ ഉൾപ്പെടെ 30 രാജ്യങ്ങളിൽനിന്നുള്ള 2000ത്തിലേറെ പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.
ഖത്തർ സാംസ്കാരിക മന്ത്രാലയവും വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഖത്തറിൽനിന്നുണ്ട്. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസ്, ഖത്തർ യൂനിവേഴ്സിറ്റി പ്രസ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണാലയങ്ങൾ അക്കാദമിക്, ശാസ്ത്ര, സാഹിത്യ, നിയമ, മാനേജ്മെന്റ്, ഷരീഅ, ഫിലോസഫി, ചരിത്ര വിഭാഗങ്ങളിലെ പുസ്തകങ്ങളുമായാണ് പങ്കെടുക്കുന്നത്.

