Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ "ജൂ​നി​യ​ര്‍ കെ​യ​ര്‍' ബാ​ക്ക് ടു ​സ്കൂ​ള്‍ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ ജൂ​നി​യ​ര്‍ കെ​യ​ര്‍ ബാ​ക്ക് ടു ​സ്കൂ​ള്‍ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
cancel
camera_alt

റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ "ജൂ​നി​യ​ര്‍ കെ​യ​ര്‍' ബാ​ക്ക് ടു ​സ്കൂ​ള്‍ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചപ്പോൾ


ദോ​ഹ: വേ​ന​ല​വ​ധി​ക്ക് ശേ​ഷം പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ 'റി​യാ​ദ ജൂ​നി​യ​ര്‍ കെ​യ​ര്‍' എ​ന്ന പ്ര​ത്യേ​ക ആ​രോ​ഗ്യ​പ​രി​ച​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ര്‍ 30 വ​രെ കു​ട്ടി​ക​ള്‍ക്ക് സൗ​ജ​ന്യ പീ​ഡി​യാ​ട്രി​ക് ക​ണ്‍സ​ള്‍ട്ടേ​ഷ​നും, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്ക് 30 ശ​ത​മാ​നം ഇ​ള​വും ല​ഭി​ക്കും.

അ​വ​ധി​ക്കാ​ല​ത്തി​ന് ശേ​ഷം സ്കൂ​ള്‍ ദി​ന​ച​ര്യ​യി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ കു​ട്ടി​ക​ളു​ടെ ഉ​റ​ക്ക​ക്ര​മം, ഭ​ക്ഷ​ണ​ശീ​ലം, ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. കൂ​ടാ​തെ, സ്കൂ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ സാ​ധാ​ര​ണ​യാ​യി കാ​ണ​പ്പെ​ടു​ന്ന വി​വി​ധ അ​സു​ഖ​ങ്ങ​ളി​ലേ​ക്കു​ള്ള സ​മ്പ​ര്‍ക്ക​വും വ​ര്‍ധി​ക്കാം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി വി​ല​യി​രു​ത്താ​നും, നേ​ര​ത്തെ ശ്ര​ദ്ധി​ക്കേ​ണ്ട ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​നും മാ​താ​പി​താ​ക്ക​ള്‍ക്ക് വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ നി​ര്‍ദേ​ശം തേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് റി​യാ​ദ ജൂ​നി​യ​ര്‍ കെ​യ​ര്‍ ഒ​രു​ക്കു​ന്ന​ത്. റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മു​ഴു​വ​ന്‍ ദി​വ​സ​വും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍, മാ​താ​പി​താ​ക്ക​ള്‍ക്ക് സ്കൂ​ള്‍, ജോ​ലി സ​മ​യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് സൗ​ക​ര്യ​പ്ര​ദ​മാ​യി അ​പ്പോ​യ​ന്‍റ്മെ​ന്‍റ് ക്ര​മീ​ക​രി​ക്കാം. കൂ​ടാ​തെ റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ സൗ​ജ​ന്യ വാ​ലെ​റ്റ് പാ​ര്‍ക്കി​ങ് സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

രോ​ഗ പ്ര​തി​രോ​ധ​ന​ത്തി​നും, നേ​ര​ത്തെ​യു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക​ള്‍ക്കും പ്രാ​ധാ​ന്യം ന​ല്‍കു​ക​യാ​ണ് റി​യാ​ദ ജൂ​നി​യ​ര്‍ കെ​യ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലേ​ക്ക് കു​ട്ടി​ക​ള്‍ ആ​രോ​ഗ്യ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും പ്ര​വേ​ശി​ക്കു​ന്ന​തി​ന് മാ​താ​പി​താ​ക്ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ദോ​ഹ​യി​ലെ സി ​റി​ങ് റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍, ജെ.​സി.​ഐ അം​ഗീ​കാ​രം നേ​ടി​യ മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി മെ​ഡി​ക്ക​ല്‍ സെ​ന്റ​റാ​ണ്.

18ല​ധി​കം മെ​ഡി​ക്ക​ല്‍ സ്പെ​ഷാ​ലി​റ്റി​ക​ളും 30ല​ധി​കം വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ​യും സേ​വ​നം ഇ​വി​ടെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. റേ​ഡി​യോ​ള​ജി, ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി, ഒ​പ്റ്റി​ക്ക​ല്‍, ഫി​സി​യോ​തെ​റാ​പ്പി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​വും റി​യാ​ദ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - riyada medical center back to school campaign
Next Story