രിസാല സ്റ്റഡി സർക്ൾ ഖത്തർ ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു
text_fieldsരിസാല സ്റ്റഡി സർക്ൾ ഖത്തർ സംഘടിപ്പിച്ച ടേബ്ൾ ടോക്കിൽ പങ്കെടുത്തവർ
ദോഹ: ‘നേര് പറയാനാളുണ്ട്’ എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്ൾ ഖത്തർ നാഷനൽ കമ്മിറ്റി പ്രവാസി രിസാല കാമ്പയിന്റെ ഭാഗമായി ‘പ്രസ് കേഡൻസ്’ ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു.പ്രേക്ഷക താൽപര്യങ്ങളും നിലനിൽപിന്റെ ആവശ്യകതയും മാധ്യമങ്ങളുടെ നൈതികതാ ശോഷണത്തിന് ഹേതുവാകുന്നതായി വിവിധ വിഷയങ്ങളിൽ സംസാരിച്ച പാനലിസ്റ്റുകൾ നിരീക്ഷിച്ചു. മാധ്യമങ്ങളുടെ മാതൃകാപരമായ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളും ചർച്ചയിൽ പ്രശംസിക്കപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് പുണെ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ മോഡറേറ്റർ ഉബാദ സഖാഫിയുടെ (ആർ.എസ്.സി) നിയന്ത്രണത്തിൽ നടന്ന സെമിനാറിൽ ഓമനക്കുട്ടൻ (കൈരളി), ഷഫീഖ് അറക്കൽ (മംഗളം), ഫൈസൽ ഹംസ (മീഡിയവൺ), ആർ.ജെ. രതീഷ് (റേഡിയോ മലയാളം), നൗഷാദ് അതിരുമട (ആഗോളവാർത്ത) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

