Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരിസാല സ്​റ്റഡി സർക്കിൾ...

രിസാല സ്​റ്റഡി സർക്കിൾ വിദ്യാർഥി അവകാശരേഖ സമർപ്പിച്ചു

text_fields
bookmark_border
രിസാല സ്​റ്റഡി സർക്കിൾ വിദ്യാർഥി അവകാശരേഖ സമർപ്പിച്ചു
cancel

ദോഹ: രിസാല സ്​റ്റഡി സർക്കിൾ ഖത്തർ സ്​റ്റുഡൻസ് കോൺഫറൻസ് മാമൂറയിലെ ഫീനിക്സ് സ്കൂളിൽ സമാപിച്ചു. കോൺഫറൻസിനോടനുബന്ധിച്ച് പുറത്തിറക്കിയ പ്രവാസി വിദ്യാർഥി അവകാശരേഖ വിദ്യാർത്ഥി പ്രതിനിധികൾ കെ.വി അബ്​ദുൽ ഖാദർ എം. എൽ. എക്ക് സമർപ്പിച്ചു. ഭരണഘടന ചുട്ടുകരിക്കാൻ വാദിക്കുന്ന ഛിദ്രശക്തികൾ ഒരുഭാഗത്ത് വളർച്ച കൈവരിക്കുമ്പോൾ രിസാല സ്​റ്റഡി സർക്കിളി​​​െൻറ ഇത്തരം നിർമാണാത്മക പ്രവർത്തനങ്ങൾ ശ്ലാഖനീയമാണന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആകാശം അകലെയല്ല’ പ്രമേയത്തിൽ ഗൾഫിലെ 55 കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മേളനത്തി​​​െൻറ ഭാഗമായി അസീസിയ , ദോഹ , മദീന ഖലീഫ, സൗത്ത് സെൻട്രലുകൾ സംയുക്തമായി സംഘടിപ്പിച്ച കോൺഫറൻസ് സ്​റ്റുഡൻസ് സമ്മിറ്റിൽ ഗേൾസ് മീറ്റ് , സ്​റ്റഡൻസ് ​േഡയ്സ് , പൊതു സമ്മേളനം എന്നീ സെഷനുകളാണ് നടന്നത്.
പ്രതിനിധി സമ്മേളനം സലീംഅംജദിയുടെ അധ്യക്ഷതയിൽ പറവണ്ണ അബ്​ദുറസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സ്​റ്റുഡൻസ് ഡേയ്സിൽ മീറ്റ് ദ ഗസ്​റ്റായി ഖത്തർ യൂണിവേഴ്സിറ്റി ബയോളജിക്കൽ ആൻറ എൻവയൺമ​​െൻറ് സയൻസ് ഡിപ്പാർട്ട്മ​​െൻറ് അംഗം ഡോ. നെയിം മുല്ലുങ്കൽ വിദ്യാർത്ഥികളുമായി സംവദിച്ചു.
സമാപനസമ്മേളനം അഹ്മദ് സഖാഫിയുടെ അധ്യക്ഷതയിൽ ഡോ. അബ്​ദുൽ സലാം മുസല്യാർ ദേവർശോല ഉദ്ഘാടനം ചെയ്​തു. അബ്​ദുൽ കലാം മാസ്​റ്റർ മാവൂർ മുഖ്യ പ്രഭാഷണം നടത്തി. അബ്​ദുൽ കരീം ഹാജി മേൽമുണ്ട, അബ്​ദുൽ അസീസ് സഖാഫി പാലോളി, ബഷീർ പുത്തുപാടം, ഹബീബ് മാട്ടൽ എന്നിവർ വ്യത്യസ്ഥ സെൻട്രലുകളുടെ സ്​റ്റുഡൻസ് സിൻഡിക്കേറ്റിനെ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsrisala study circle
News Summary - Risala study circle, Qatar news
Next Story