റിപ്പിൾസ് ഓഫ് ലവ്' ചിത്രപ്രദർശനം ലുസൈൽ ആർട്ട് ഫാക്ടറിയിൽ
text_fieldsനീത ജോളി, മകൻ ജെഫ്രി
ദോഹ: ജലച്ചായക്കൂട്ടുകളാൽ തീർത്ത മനോഹര ചിത്രങ്ങളൊരുക്കി ദോഹയിൽ ചിത്രപ്രദർശനം ഒരുങ്ങുന്നു. കലയെ നെഞ്ചേറ്റുന്ന പ്രവാസികൾക്കായി അമ്മയും മകനും ചേർന്നാണ് വേറിട്ടൊരു ചിത്രപ്രദർശനം ഒരുക്കുന്നത്. ഖത്തറിലെ ഒരു ഓഡിറ്റ് സ്ഥാപനത്തിൽ സീനിയർ ഓഡിറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്ന സി.എ നീത ജോളിയും മകൻ ജെഫ്രിയും വരച്ചുതീർത്ത പെയിന്റിങ് എക്സിബിഷൻ 'റിപ്പിൾസ് ഓഫ് ലവ്' ജൂൺ 5, 6 തീയതികളിൽ ലുസൈൽ ആർട്ട് ഫാക്ടറിയിൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒമ്പതു മണി വരെയാണ് പൊതുജനങ്ങൾക്ക് പ്രദർശനം കാണാനുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. അമ്മയും മകനും ചേർന്ന് സൃഷ്ടിക്കുന്ന ഈ പ്രദർശനം സ്നേഹത്തിന്റെയും പ്രകൃതിയുടെയും അതുല്യമായ സംഗമമാണ്. പ്രദർശനത്തിൽ നീതയുടെ 15 അക്രിലിക് ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

