തീർത്തും വ്യത്യസ്തം, സഫാരിയിൽ 'റൈസ് ബസാർ പ്രൊമോഷൻ'
text_fieldsദോഹ: ഒട്ടനവധി വ്യത്യസ്ത പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും ദോഹയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മനസുകളിൽ ഇടം നേടിയ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഏറെ വ്യത്യസ്തമായി സഫാരി റൈസ് ബസാർ പ്രമോഷൻ തുടങ്ങി. ദോഹയിലെ റീട്ടെയിൽ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രമോഷൻ.
പ്രമുഖ ബ്രാൻഡുകൾ ഉൾപ്പെടെ നൂറോളം വ്യത്യസ്തയിനം അരികളും അരി ഉൽപ്പന്നങ്ങളും ഈ പ്രമോഷനിലൂടെ ചുരുങ്ങിയ നിരക്കിൽ ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിട്ടുണ്ട്.
റൊസാന, നൂർജഹാൻ, ഇന്ത്യ ഗേറ്റ്, കോഹിനൂർ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ബസ്മതി അരി ഇനങ്ങളും മജസ്റ്റിക് സോനാ മസൂരി, നവര, തളി തുടങ്ങി വിവിധ കമ്പനികളുടെ ലോങ്ങ് ഗ്രൈൻ അരികളും വിവിധ ഇനം മട്ട അരികളും ഉൾപ്പെടുത്തി വിപുലമായ രീതിയിലാണ് സഫാരി ഈ പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്.
അഞ്ചുകിലോയുടെ നൂർജഹാൻ ബസ്മതി റൈസ് വെറും 23.75 റിയാൽ, അഞ്ചു കിലോയുടെ പഞ്ചാബ് ഗാർഡൻ സുപ്രീം ബസ്മതി റൈസ് എസ് വെറും 25 റിയാൽ, അഞ്ചു കിലോയുടെ കോഹിനൂർ ബസ്മതി റൈസ് 23.50 റിയാൽ തുടങ്ങിയവ ചിലതു മാത്രമാണ്. കൂടാതെ വിവിധ ഇനം പാർ ബോയിൽഡ് റൈസ്, പൊന്നി റൈസ്, ജീരകശാല റൈസ് തുടങ്ങിയവയും ഉണ്ട്. ഒപ്പംതന്നെ സൽവ പാലക്കാടൻ മട്ട റൈസ് നാല് കിലോ 10 റിയാലിന് ലഭ്യമാണ്.
ഏറെ വൃത്തിയോടെയും സൂഷ്മതയോടെയും തയ്യാറാക്കിയ ആരോഗ്യപ്രദമായ വൈറ്റ് /ബ്രൗൺ അവിലുകളും അരിപ്പൊടി, പത്തിരി പൊടി, പുട്ടുപൊടി, ഇടിയപ്പം പൊടി തുടങ്ങിയവയും ഉണ്ട്. ഇഡലി ബാറ്റർ, ദോശ ബാറ്റർ, അപ്പം ബാറ്റർ തുടങ്ങിയവയുമുണ്ട്. റെയ്സ് ബിസ്ക്കറ്റ്, അരിമുറുക്ക്, അരി നൂഡിൽസ്, റൈസ് െവർമിസെല്ലി തുടങ്ങി എല്ലാവിധ അരി ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഉൾപ്പെടുത്തിയാണ് ഏറെ വ്യത്യസ്തമായ രീതിയിൽ സഫാരി റൈസ് ബസാർ പ്രൊമോഷൻ അവതരിപ്പിച്ചിരിക്കുന്നത്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിയും പ്രമോഷൻ ലഭ്യമാണ്.

