Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആർ.ടി.പി.സി.ആറും...

ആർ.ടി.പി.സി.ആറും ക്വാറൻറീനും വേണ്ട: പ്രവാസികൾക്ക്​ ആശ്വാസം

text_fields
bookmark_border
ആർ.ടി.പി.സി.ആറും ക്വാറൻറീനും വേണ്ട: പ്രവാസികൾക്ക്​ ആശ്വാസം
cancel

ദോഹ: രണ്ട്​ ഡോസ്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക്​ ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻെറ പുതുക്കിയ യാത്രാ നയത്തിൽ പ്രവാസ ലോകത്ത് ഇരട്ടി സന്തോഷം. യാത്രാ ഇളവുകൾ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫിൽ നിന്നും ​ഖത്തർ, ബഹ്​റൈൻ, ഒമാൻ,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ്​ ഇടം പിടിച്ചത്​. എന്നാൽ, യു.എ.ഇ, കുവൈത്ത്​ രാജ്യങ്ങൾ പട്ടികയിൽ ഇല്ല.

ഫെബ്രുവരി 14 മുതലാണ്​ ​കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ച പുതിയ മാർഗനിർദേശം പ്രാബല്ല്യത്തിൽ വരുന്നത്​. വാക്​സിൻ സ്വീകരിച്ച യാത്രക്കാർക്ക്​ ആർ.ടി.പി.സിആർ ഫലത്തിന്​ പകരം വാക്​സിൻ സർട്ടിഫിക്കറ്റ്​ മതിയാവും.

2020ൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിനു ശേഷം വിമാനയാത്ര നിലവിൽ വന്നത്​ മുതൽ രാജ്യന്തര യാത്രക്കാർക്ക്​ ആർ.ടി.പി.സി.ആർ നിർബന്ധമായിരുന്നു. യാത്രക്ക്​ 72 മണിക്കൂറിനുള്ള നെഗറ്റീവ്​ പരിശോധനാ ഫലമായിരുന്നു ഇന്ത്യയിലേക്ക്​ ആവശ്യമായത്​. ഇത്​ ഒഴിവാകുന്നത്​ പ്രവാസലോകത്തിന്​ വലിയ ആശ്വാസമായി മാറും.

നിലവിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ബൂസ്​റ്റർ ഡോസും സ്വീകരിച്ച ശേഷമാണ്​ പ്രവാസികൾ നാട്ടിലേക്ക്​ മടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantineRTPCR
News Summary - revised travel policy of Central Government is relief for pravasis
Next Story